Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
റഫാല്‍ ഇന്ത്യന്‍ മണ്ണില്‍: അംബാലയില്‍ വാട്ടര്‍സല്യൂട്ട്,‌ കരുത്തുകൂട്ടി വ്യോമസേന

ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് വ്യോമസേനയ്ക്കായി എത്തുന്ന അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തി. ഹരിയാണയിലെ അംബാല വ്യോമതാവളത്തിലിറങ്ങിയ വിമാനങ്ങളെ വാട്ടർ സല്യൂട്ട് നൽകിയാണ് വ്യോമസേന സ്വീകരിച്ചത്. വ്യോമസേനാ മേധാവി ആർ.കെ.എസ്. ബദൗരിയ റഫാൽ വിമാനങ്ങളെ സ്വീകരിക്കാനെത്തി. ഉച്ചയ്ക്ക് 1.40ഓടെയാണ് ഇന്ത്യൻ സമുദ്രമേഖലയിലേയ്ക്ക് റഫാൽ വിമാനങ്ങൾ പ്രവേശിച്ചത്. ഇന്ത്യൻ ആകാശപരിധിയിലെത്തിയ വിമാനങ്ങൾ അറബിക്കടലിൽ വിന്യസിച്ചിരുന്ന നാവികസേനാ കപ്പൽ ഐഎൻഎസ് കൊൽക്കത്തയുമായി വിമാനങ്ങൾ ബന്ധം സ്ഥാപിച്ചു. ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതോടെ ഇന്ത്യയുടെ രണ്ട് സുഖോയ് യുദ്ധവിമാനങ്ങൾ റഫാൽ വിമാനങ്ങൾക്ക് ഇരുവശത്തുമായി അകമ്പടിയായി അമ്പാലയിലേയ്ക്ക് തിരിച്ചു. ദസോ ഏവിയേഷനിൽനിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാൽ വിമാനങ്ങളിൽ ആദ്യത്തെ അഞ്ചെണ്ണമാണ് അംബാലയിലെത്തിയത്. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റഫാൽ. ഇന്ത്യ അവസാനമായി വാങ്ങിയ യുദ്ധവിമാനം സുഖോയ് 30എസ് വിമാനമാണ്. റഷ്യയിൽ നിന്നാണ് ഇവ വാങ്ങിയത്. The Touchdown of Rafale at Ambala. pic.twitter.com/e3OFQa1bZY — Rajnath Singh (@rajnathsingh) July 29, 2020 ഇന്ത്യൻ വ്യോമസേനയുടെ 17-ാം നമ്പർ സ്ക്വാഡ്രനായ ഗോൾഡൻ ആരോസിനാണ് റഫാൽ വിമാനങ്ങളുടെ ചുമതല. ഗോൾഡൻ ആരോസിന്റെ കമാൻഡിങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും ചേർന്നാണ് വിമാനം ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നത്. ഇന്ധനം നിറയ്ക്കാൻ നിലത്തിറങ്ങേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കുന്നതിനായി ടാങ്കർ വിമാനങ്ങൾ റഫാലിന് അകമ്പടിയായി ഫ്രാൻസ് അയച്ചിരുന്നു. ഇന്ത്യയിലേയ്ക്കുള്ള യാത്രക്കിടെ ഫ്രാൻസിന്റെ ടാങ്കർ വിമാനങ്ങളിൽനിന്ന് ആകാശത്തുവെച്ച് ഇന്ധനം നിറച്ചിരുന്നു. #WATCH First batch of #Rafale jets arrive in Ambala, Haryana from France. pic.twitter.com/wIfx8nuVIF — ANI (@ANI) July 29, 2020 ടാങ്കർ വിമാനങ്ങളിലൊന്നിൽ 70 വെന്റിലേറ്ററുകളും ഒരുലക്ഷത്തോളം കോവിഡ് ടെസ്റ്റിങ് കിറ്റുകളും 10 പേരടങ്ങുന്ന ആരോഗ്യ വിദഗ്ധ സംഘവും ഫ്രാൻസ് ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ത്യയുടെ കോവിഡിനെതിരായ പോരാട്ടത്തിൽ സഹായമായാണ് ഫ്രാൻസിന്റെ ഈ നടപടി. റഫാൽ യുദ്ധവിമാനങ്ങൾ എത്തുന്നത് പ്രമാണിച്ച് ഹരിയാണയിലെ അംബാല വ്യോമസേനാതാവള പരിസരത്ത് ജില്ലാ അധികാരികൾ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വ്യോമതാവളത്തോടുചേർന്ന് ധുൽകോട്ട്, ബൽദേവ് നഗർ, ഗർണാല, പഞ്ചഘോഡ എന്നീ ഗ്രാമങ്ങളിലാണ് നിരോധനാജ്ഞയുള്ളത്. വ്യോമതാവളത്തിന്റെ മൂന്നുകിലോമീറ്റർ ചുറ്റളവിൽ സ്വകാര്യ ഡ്രോണുകൾ പറത്തുന്നതും ഫോട്ടോയും വീഡിയോയും എടുക്കുന്നതും നിരോധിച്ചിരുന്നു #WATCH: Five #Rafale jets in the Indian airspace, flanked by two Su-30MKIs (Source: Raksha Mantris Office) pic.twitter.com/hCoybNQQOv — ANI (@ANI) July 29, 2020 റഫാൽ എന്നാൽവായൂപ്രവാഹം പരമാവധി വേഗം-മണിക്കൂറിൽ 2223 കിലോമീറ്റർ ഭാരം- 10 ടൺ, 24,500 കിലോഗ്രാം ഭാരംവരെ വഹിക്കാൻ ശേഷി ചിറകുകൾ- 10.3 നീളം, 5.3 ഉയരം രണ്ട് എൻജിനുകൾ- എം.88-2 ടർബോഫാൻ റെയ്ഞ്ച് 3700 കിലോമീറ്റർ കരാർ, നിർമാണം- ദസൊ ഏവിയേഷൻ, ഫ്രാൻസ് കരാറൊപ്പിട്ടത്: 2016 സെപ്റ്റംബറിൽ ഇന്ത്യക്ക് ഔദ്യോഗികമായി കൈമാറിയത്: 2019 ഒക്ടോബർ 8 വാങ്ങുന്നത്- 36 എണ്ണം 28 സിംഗിൾ സീറ്റ്, 8 ഡബിൾ സീറ്റ് 2021 അവസാനത്തോടെ മുഴുവൻ വിമാനങ്ങളും വ്യോമസേനയുടെ ഭാഗമാകും ചെലവ് 59000 കോടി രൂപ സവിശേഷത ബഹുമുഖ യുദ്ധവിമാനം കരയുദ്ധത്തിനു സഹായം, കപ്പലുകളെയും ആക്രമിക്കാം ചെറിയ ആണവായുധങ്ങൾ വഹിക്കും ആയുധങ്ങൾ ശത്രുവിമാനങ്ങളെ ആക്രമിക്കാനുള്ള മിസൈലുകൾ വ്യോമ-ഭൂതല മിസൈലുകൾ 30 എം.എം. ജിയാറ്റ് തോക്ക് മറ്റ് ആധുനിക ആയുധങ്ങൾ ഇന്ത്യക്കു പ്രത്യേകമായുള്ള സജ്ജീകരണങ്ങൾ റഡാർ മുന്നറിയിപ്പ് റിസീവറുകൾ ലോ ബാൻഡ് ജാമറുകൾ ഇൻഫ്രാറെഡ് തിരച്ചിൽ സൗകര്യം ട്രാക്കിങ് സംവിധാനം നാൾവഴി 2007 - 126 യുദ്ധവിമാനങ്ങൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം 2011 - റഫാലും യൂറോ ഫൈറ്റർ ടൈഫൂണും വ്യോമസേനയുടെ ചുരുക്കപ്പട്ടികയിൽ 2012 - ദസൊ ഏവിയേഷൻ കുറഞ്ഞ ലേലത്തുക വാഗ്ദാനംചെയ്തു 2014 - 108 വിമാനങ്ങൾ നിർമിക്കാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കലും ദസൊയുമായി തൊഴിൽ കരാർ 2015 - ഫ്രാൻസിൽനിന്നു നേരിട്ട് 36 വിമാനങ്ങൾ വാങ്ങുമെന്ന് സർക്കാർ 2016 - ഇതിന് ധാരണാപത്രം ഒപ്പിട്ടു. കരാറിൽ ക്രമക്കേടെന്ന് കോൺഗ്രസ് 2018 ഡിസംബർ 14- കരാറിൽ ക്രമക്കേടില്ലെന്ന് സുപ്രീംകോടതി Content Highlights:Naval Warship Welcomes Rafale Contingent, Rafale fighter jet

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com