Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കോവിഡ് സഹായമായി ലഭിച്ച കോടികള്‍ കൊണ്ട് ലംബോര്‍ഗിനി വാങ്ങി; യുവാവ് അറസ്റ്റില്‍

വാഷിങ്ടൺ: ഫ്ളോറിഡയിൽ കോവിഡ് സഹായമായി ലഭിച്ച കോടികൾകൊണ്ട് ആഡംബര വാഹനങ്ങളടക്കം വാങ്ങിയ യുവാവ് അറസ്റ്റിലായി. 29-കാരനായ ഡേവിഡ് ടി.ഹൈൻസാണ് പിടിയിലായത്. പ്രതിസന്ധിയിലായ വ്യവസായങ്ങളെ സഹായിക്കാൻ നൽകുന്ന നാല് ദശലക്ഷം ഡോളറിന്റെ ഫെഡറൽ വായ്പയാണ് ഇയാൾക്ക് ലഭിച്ചത്. ഈ തുക പുതിയ ലംബോർഗിനി ഹുറാക്കൻ സ്പോർട്സ് കാറടക്കമുള്ള ആഡംബര വസ്തുക്കൾ വാങ്ങുന്നതിനാണ് ഇയാൾ ചെലവഴിച്ചത്. ഇയാൾക്കെതിരെ മൂന്ന് കുറ്റങ്ങളാണ് ഫ്ളോറിഡ പോലീസ് ചുമത്തിയിട്ടുള്ളത്. ബാങ്ക് തട്ടിപ്പ്, വായ്പ നൽകുന്ന സ്ഥാപനത്തിന് തെറ്റായ വിവരങ്ങൾ നൽകുക, നിയമവിരുദ്ധ വരുമാനത്തിൽ ഇടപാടുകൾ നടത്തുക എന്നീ കുറ്റങ്ങളാണ് ഡേവിഡ് ടി.ഹൈൻസണെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ 70 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിലാളികളെ പിരിച്ചുവിടുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതിനായി സൃഷ്ടിച്ച വായ്പാ പദ്ധതിയായ ഫെഡറൽ പേ ചെക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാമിൽ നിന്നാണ് ഇയാൽ പണം തട്ടിയെടുത്തത്. 70 തൊഴിലാളികളുമായി നാല് ബിസിനസുകൾ താൻ നടത്തുന്നുവെന്നും നാല് ദശലക്ഷം ഡോളർ പ്രതിമാസം ചെലവ് വരുന്നുണ്ടെന്നുമാണ് ഇയാൾ അപേക്ഷയിൽ അവകാശപ്പെട്ടിരുന്നത്. മെയ് മാസം മുതൽ ഹൈൻസിന്വായ്പ പദ്ധതിയിൽ നിന്ന് പണം ലഭിച്ചു തുടങ്ങി. മൂന്ന് പേയ്മെന്റുകളിലായി 3,984,557 ഡോളർ അദ്ദേഹത്തിന് ലഭിച്ചെന്ന് അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെ വീണ്ടും പണത്തിനായി ഹൈൻസ് അപേക്ഷകളയക്കുന്നത് തുടർന്നു. എന്നാൽ അധികൃതർ നടത്തിയ പരിശോധനയിൽ ഇയാൾ പണം ചെലവഴിച്ചത് ആഡംബര ആഭരണങ്ങൾ,കാറ്, വിലകൂടിയ വസ്ത്രങ്ങൾ മിയാമി ബീച്ചിലെ റിസോർട്ടുകളിലെ സന്ദർശനം, ഡേറ്റിങ് വെബ്സൈറ്റുകൾ എന്നിവയിലാണെന്ന് കണ്ടെത്തി. Content Highlights:Florida Man Took Coronavirus Aid and Bought a Lamborghini

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com