Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് ആറു മരണം

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. എംസി റോഡിൽ കൊട്ടാരക്കര ആയൂരിനടത്തുള്ള കമ്പംകോട് വെച്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.രണ്ടു കുട്ടികൾ ഉൾപ്പടെ സ്ത്രീകളും കാറ് ഡ്രൈവറുമാണ് മരിച്ചത്. കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസും എതിർ ദിശയിൽ വടശേരിക്കരയിലേക്ക് പോകുകകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. വടശ്ശേരിക്കര സ്വദേശികളായ സ്മിത, മിനി, അജ്ഞനകൊച്ചുകുട്ടികളായഹർഷ,അഭിനവ് എന്നിവരും കാറ് ഡ്രൈവർ അരുണുമാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ആറ് പേരിൽ അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ അഭിനജ് വൈകീട്ട് നാലരയോടെയാണ് മരിച്ചത്.. ഫയർഫോഴ്സെത്തി കാറ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മരിച്ചവരുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്. Content Highlights:kollam kottarakkara ksrtc-car accident-five dead

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com