Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പാരീസിലെ ബേക്കറിയില്‍ പൊട്ടിത്തെറി: രണ്ടു മരണം, നിരവധിപേര്‍ക്ക് പരിക്ക്

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസ് നഗര മധ്യത്തിലെ ഒരു ബേക്കറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു മരണം. മരിച്ചവർ രണ്ടു പേരും അഗ്നിശമന സേനാംഗങ്ങളാണ്. 37 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 10 പേരുടെ നില അതീവ ഗുരുതരമാണ്. വാതക ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്ന് ആദ്യം പറഞ്ഞ ഫ്രഞ്ച് ആഭ്യന്തര മന്ത്രി പിന്നീട് മരണപ്പെട്ടവരുടെ എണ്ണം രണ്ടാണെന്ന് തിരുത്തി. രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. വാതക ചോർച്ചയുണ്ടെന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊട്ടിത്തെറി തടയുന്നതിനായി എത്തിയ അഗ്നശമന സേനാംഗങ്ങളാണ് മരിച്ചത്. ബേക്കറിക്ക് സമീപമുണ്ടായിരുന്ന വാഹനങ്ങൾ പൂർണ്ണമായും തകർന്നു. Four people are confirmed dead in Paris #explosion, believed to be caused by gas leak pic.twitter.com/yCLOG5imw4 — China Xinhua News (@XHNews) January 12, 2019 Content Highlights:Paris gas explosion kills two firefighters in city centre

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com