Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സാമ്പത്തിക സംവരണ ബില്‍ രാഷ്ട്രപതി ഒപ്പുവച്ചു; നിയമമായി

ന്യൂഡൽഹി: മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്ര സർവീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തുശതമാനം സംവരണം വ്യവസ്ഥചെയ്യുന്ന ഭരണഘടനാ ഭേദഗതിബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പുവെച്ചു. നേരത്തെ ലോക്സഭയിലും രാജ്യസഭയിലും ബിൽ പാസായിരുന്നു. രാഷ്ട്രപതികൂടി ഒപ്പുവച്ചതോടെ ബിൽ നിയമമായി. എന്നുമുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഇനി സർക്കാരാണ് തീരുമാനിക്കുക. ലോക്സഭയിൽ മൂന്നിനെതിരെ 323 വോട്ടുകൾക്കും രാജ്യസഭയിൽ ഏഴിനെതിരെ 165 വോട്ടുകൾക്കുമാണ് ബിൽ പാസാക്കിയത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമുയർത്തിയിരുന്നെങ്കിലും കോൺഗ്രസും ഇടതുപാർട്ടികളും വോട്ടെടുപ്പിൽ ബില്ലിന് അനുകൂലമായിട്ടാണ് വോട്ട് ചെയ്തത്. ലോക്സഭയിൽ മുസ്ലിം ലീഗ് എംപിമാരും അസദുദ്ദീൻ ഒവൈസിയും എതിർത്ത് വോട്ട് ചെയ്തപ്പോൾ രാജ്യസഭയിൽ മുസ്ലിം ലീഗിനെ കൂടാതെ ഡിഎംകെ, എഐഎഡിഎംകെ എംപിമാരും ബില്ലിനെതിരെ വോട്ട് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ യോഗം അടിയന്തരമായി ചേർന്ന് മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണത്തിന് അനുമതി നൽകിയത്. Content Highlights:10% Reservation For Economically Weak Cleared By President, Becomes Law,quota bill

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com