Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
രമേശന്‍ നായര്‍ക്കും അനീസ് സലിമിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡൽഹി: കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ഗുരുപൗർണമി എന്ന കാവ്യത്തിനാണ് പുരസ്കാരം. ഇംഗ്ലീഷ് വിഭാഗത്തിൽ ദ ബ്ലൈൻഡ് ലേഡീസ് ഡിസൻഡന്റ്സ് എന്ന നോവലിന് മലയാളിയായ അനീസ് സലിം പുരസ്കാരത്തിനർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ജനുവരി 29-ന് ഡൽഹിയിൽ നടക്കുന്ന സാഹിത്യ അക്കാദമി അക്ഷരോത്സവത്തിൽ സമ്മാനിക്കും. സി. രാധാകൃഷ്ണൻ, എം. മുകുന്ദൻ, ഡോ. എം.എം. ബഷീർ എന്നിവരടങ്ങിയ ജൂറിയാണ് മലയാളവിഭാഗത്തിൽ പുരസ്കാരം നിശ്ചയിച്ചത്. ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും വിവരിക്കുന്നതാണ് 2015-ൽ പ്രസിദ്ധീകരിച്ച ഗുരുപൗർണമി. ഡോ. ജാൻസി ജെയിംസ്, ബിക്രം കെ. ദാസ്, കിരൺ നഗർക്കർ എന്നിവരടങ്ങിയ ജൂറിയാണ് അനീസ് സലീമിന്റെ കൃതി തിരഞ്ഞെടുത്തത്. ഇതടക്കം 24 ഭാഷകളിലെ പുരസ്കാരമാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. Content Highlights:S Ramesan Nair, Anees Salim, Sahitya Akademi awards

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com