Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അഭിമന്യു വധക്കേസില്‍ രണ്ട്‌ പേര്‍ കൂടി പിടിയില്‍

എരണാകുളം: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു വധക്കേസിൽ രണ്ട് പേർ കൂടി പോലീസ് പിടിയിലായി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഷിറാസ് സലീം, ഷാജഹാൻ എന്നിവരാണ് പിടിയിലായത്. ഇരുവരും ആലപ്പുഴ സ്വദേശികളാണ്. ഇവർക്ക് അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ഇവരിൽ നിന്ന് മതസ്പർധ വളർത്തുന്ന ലഘുലേഖ പിടിച്ചെടുത്തു. ഷാജഹാൻ അക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നയാളും ഷിറാസ് പ്രവർത്തകർക്ക് കായിക പരിശീലനം നൽകുന്നയാളുമാണ്. ഇതോടെ കൊലപാതക കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. വൈകാതെ ഒരാളുടെ കൂടെ അറസ്റ്റ് ഉണ്ടാകും എന്നാണ് അറിയുന്നത്. അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് പതിനാല് ദിവസം പിന്നിടുകയാണ്. സംഭവത്തിലെ പ്രധാന പ്രതികളെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ല. അഭിമന്യുവിന്റെ അച്ഛൻ ഉൾപ്പടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എല്ലാ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ മൂന്ന് പേർ രാജ്യം വിട്ടോ എന്ന് സംശയമുണ്ട്. കൂടുതൽ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടാവുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. content highlights :two sdpi workers arrested in abhimanyu murder case

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com