Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
2019ല്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ 'ഹിന്ദു പാകിസ്താന്‍' ആകും-തരൂര്‍

തിരുവനന്തപുരം: 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയം ആവർത്തിച്ചാൽ അവർ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്ന്കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ രൂക്ഷമായി വിമർശിച്ചായിരുന്നു ശശി തരൂരിന്റെ പരാമർശം. ഇന്ത്യയിൽ വീണ്ടും ബിജെപി വിജയിച്ചാൽ അവർ ഭരണഘടന തിരുത്തിയെഴുതും. അങ്ങനെ പൊളിച്ചെഴുതുന്നഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളിൽഅധിഷ്ഠിതമായിരിക്കും.അതോടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുമെന്നും തരൂർ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം ബിജെപിയെ കുറ്റപ്പെടുത്തിയത്. If they (BJP) win a repeat in the Lok Sabha our democratic constitution as we understand it will not survive as they will have all the elements they need to tear apart the constitution of India & write a new one: Shashi Tharoor pic.twitter.com/vY7lWrjYSb — ANI (@ANI) July 11, 2018 നിലവിൽ 20-ൽ അധികം സംസ്ഥാനങ്ങൾ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഭരിക്കുന്നത്. അതുകൊണ്ട് തന്നെ അവർക്ക് രാജ്യസഭയിൽ സമീപ ഭാവിയിൽ തന്നെ ഭൂരിപക്ഷം കിട്ടുമെന്നും തരൂർ പറഞ്ഞു. എന്നാൽ ശശി തരൂരിന്റെ പ്രസ്താവനയിൽ ബിജെപി ശക്തമായി പ്രതിഷേധിച്ചു.. പാകിസ്താൻ ഉണ്ടായതിന്റെ ഉത്തരവാദിത്വം കോൺഗ്രസിനാണ്. തരൂരിന്റെ പ്രസ്താവനയിലൂടെ ഇന്ത്യയിലെ ഹിന്ദുക്കളെ കോൺഗ്രസ് അപമാനിക്കുകയാണെന്നും സംഭവത്തിൽ രാഹുൽ ഗാന്ധി മപ്പ് പറയണമെന്നും ബിജെപി വക്താവ് സാംബിത് പാത്ര ആവശ്യപ്പെട്ടു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com