Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ജിയോ ഗിഗാ ഫൈബര്‍; എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചു

ബിഎസ്എൻഎലിന്റെ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിഷ്കരിച്ചു. ടെലികോം ടോക്ക് നൽകിയ റിപ്പോർട്ട് അനുസരിച്ച് മൂന്ന് എഫ്.ടി.ടി.എച്ച് പ്ലാനുകളാണ് ബിഎസ്എൻഎൽ പരിഷ്കരിച്ചിരിക്കുന്നത്. ഈ പ്ലാനുകളിൽ പ്രതിദിനം ഉപയോഗിക്കാവുന്ന ഡേറ്റാ പരിധി 50 ജിബി അധികമായി ലഭിക്കും. ഫൈബ്രോ ബിബിജി യുഎൽഡി 1045 സിഎസ് 48, ബിഎസ്എൻഎൽ ഫൈബ്രോ ബിബിജി യുഎൽഡി 1395 സിഎസ്49, ഫൈബ്രോ ബിബിജി യുഎൽഡി 1895 സിഎസ്129 എന്നീ പ്ലാനുകളാണ് പരിഷ്കരിച്ചത്. 1045 രൂപ, 1395 രൂപ, 1895 രൂപ എന്നിങ്ങനെ വില വരുന്ന ഈ പ്ലാനുകളിൽ നിലവിലുള്ള പ്രതിധിന ഉപയോഗ പരിധിയേക്കാൾ 50 ജിബി ഡേറ്റ ലഭിക്കും. 1045 രൂപയുടെ പ്ലാനിൽ നേരത്തെ 100 ജിബി അതിവേഗ ഡേറ്റയാണ് നൽകിയിരുന്നത്. അധിക ഡേറ്റ ലഭിക്കുന്നതോട് അത് 150 ജിബി ആയി ഉയരും. 30 എംബിപിഎസ് ആണ് ഡോണലോഡ് വേഗത. 1395 രൂപയുടെ പ്ലാനിൽ നേരത്തെ 150 ജിബി ഡേറ്റ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 200 ജിബി ഡേറ്റ ലഭിക്കും 40 എബിപിഎസ് വേഗതയാണ് ഈ പ്ലാനിനുള്ളത്. 1895 രൂപയുടെ പ്ലാനിൽ 200 ജിബിയ്ക്ക് പകരം 250 ജിബി ഡേറ്റ ഇപ്പോൾ ലഭിക്കും. ഈ എഫ്ടിടിഎച്ച് പ്ലാനുകളിൽ മറ്റ് ബിഎസ്എൻഎൽ നമ്പറുകളിലേക്ക് അൺലിമിറ്റഡ് വോയ്സ് കോൾ, രാത്രി 10.30 നും രാവിലെ 6.00 നും ഇടയ്ക്ക് മറ്റ് നെറ്റ് വർക്കുകളിലേക്ക അൺലിമിറ്റഡ് കോൾ, ഞായറാഴ്ചകളിൽ സൗജന്യ വോയ്സ് കോൾ തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കുമെന്നും ടെലികോം ടോക്ക് സൂചിപ്പിക്കുന്നു. അതേസമയം ഈ മൂന്ന് പ്ലാനുകളുടെയും ഡൗൺലോഡ് വേഗതയിൽ രണ്ട് എംബിപിഎസിന്റെ കുറവുവരുത്തിയിട്ടുണ്ട്. നിലവിലുള്ള എഫ്ടിടിഎച്ച് ഉപയോക്താക്കൾക്കും പുതിയ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ ലഭ്യമാവും. പുതിയ ആളുകൾക്ക് ഈ ആനുകൂല്യങ്ങളിൽ തന്നെ പ്ലാൻ ഉപയോഗിച്ച് തുടങ്ങാം. അതേസമയം ഈ തീരുമാനത്തെ കുറിച്ച് ബിഎസ്എൻഎൽ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. റിലയൻസ് ജിയോയുടെ ഗിഗാ ഫൈബർ പദ്ധതി തുടക്കം കുറിക്കുകയാണെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ബിഎസ്എൻഎൽ പ്ലാനുകൾ പരിഷ്കരിക്കുകയാണെന്ന പ്രഖ്യാപനവും വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ആഗസ്റ്റ് 15 മുതലാണ് ജിയോ ഗിഗാ ഫൈബർ രാജ്യവ്യാപകമായി സേവനമാരംഭിക്കുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com