Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അഭിമന്യു വധം സംബന്ധിച്ച പ്രസ്താവന: പി രാജുവിന്റെ വിശദീകരണം തേടുമെന്ന് സിപിഐ

തിരുവനന്തപുരം: അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ്.എഫ്.ഐക്കെതിരെ പ്രസ്താവന നടത്തിയെ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനോട് വിശദീകരണം ചോദിക്കാൻ പാർട്ടിയുടെ തീരുമാനം. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് ഈ തീരുമാനം എടുത്തത്. ക്യാംപസ് ഫ്രണ്ട് നടത്തിയ കൊലപാതകത്തിനെതിരെ വ്യാപകമായ ജനരോഷം ഉയരുന്ന പശ്ചാത്തലത്തിൽ അവർക്ക് പരോക്ഷമായെങ്കിലും സഹായകരമാവുന്നതാണ് പി രാജുവിന്റെ പ്രസ്താവനയെന്ന് യോഗം വിലയിരുത്തി. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. പാർട്ടി നിലപാടുമല്ല. അതുകൊണ്ടാണ് ഏത് സാഹചര്യത്തിലാണ് പ്രസ്താവന നടത്തിയതെന്ന് പി രാജുവിനോട് വിശദീകരണം തേടാൻ പാർട്ടി തീരുമാനിച്ചത്. കോളേജിൽ ആധിപത്യമുള്ള സംഘടനകൾ മറ്റ് വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും അത് നൽകാത്തത് ജനാധിപത്യ വിരുദ്ധമാണെന്നുമായിരുന്നു പി രാജുവിന്റെ പരാമർശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരമാർശത്തിനെതിരെ രംഗത്തു വന്നിരുന്നു. പി രാജു നടത്തിയ പരാമർശം അനവസരത്തിലാണെന്നും ഇത് സി.പി.ഐ നിലപാടല്ലെന്നും കാനം വ്യക്തമാക്കിയിരുന്നു. Content highlights:CPI seeks explanation from P Raju

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com