Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
രാമായണ മാസാചരണം: സി പി എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

ന്യൂഡൽഹി: കർക്കടകത്തിൽ രാമായണ മാസാചരണം നടത്താനുള്ള സി പി എം സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രനേതൃത്വം. രാമായണമാസാചരണം നടത്താനുള്ള നീക്കം കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ് സൂചന. ഇന്ന്ന്യൂഡൽഹിയിൽ ചേർന്ന അവെയ്ലബിൾ പോളിറ്റ് ബ്യൂറോ ഈ വിഷയം ചർച്ച ചെയ്തു. വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിൽനിന്ന് കേന്ദ്രനേതൃത്വം വിശദീകരണം തേടിയേക്കും. പത്രങ്ങളിൽനിന്നും മറ്റുമാധ്യമങ്ങളിൽനിന്നുമാണ് വിഷയത്തെ കുറിച്ച് കേന്ദ്രനേതാക്കളിൽ പലരും അറിഞ്ഞതെന്നാണ് സൂചന. ബി ജെ പിയെ ചെറുക്കാനും രാമായണത്തിന്റെ പുനർവായന എന്ന നിലയിലുമാണ് സെമിനാറുകളും മറ്റു പരിപാടികളും സംഘടിപ്പിക്കാൻ സി പി എം തീരുമാനിച്ചത്. എന്നാൽ ഇത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും എന്നാണ് കേന്ദ്രനേതൃത്വം ആശങ്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പാർട്ടി നേരിട്ട് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടാണ് പല കേന്ദ്ര നേതാക്കൾക്കുമുള്ളത്. നേരത്തെ സി പി എം നടത്തിയ ശ്രീകൃഷ്ണാഷ്ടമി ആചരണം വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. content highlights: CPM national leadership is not happy with Ramayana masacharanam of state faction

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com