Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അഭിമന്യു വധക്കേസില്‍ യു.എ.പി.എ ചുമത്തില്ല

തിരുവനന്തപുരം: മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യൂ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്കെതിരെ ഈ ഘട്ടത്തിൽ യു.എ.പി.എ (നിയമവിരുദ്ധപ്രവർത്തനം തടയുന്നതിനുള്ള നിയമം) ചുമത്തില്ലെന്ന് പോലീസ്. മുൻ കാലങ്ങളിലെ പാർട്ടി എടുത്ത നയം കണക്കിലെടുത്ത് പ്രതികൾക്കെതിരെ തിരക്കിട്ട് യു.എ.പി.എ ചുമത്തുന്നതിനോട് സി.പി.എം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യു.എ.പി.എ ചുമത്താൻ മതിയായ തെളിവികളില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസാണ് പോലീസിന് നിയോപദേശം നൽകിയത്. ഭരണകക്ഷിയുടെ രാഷ്ട്രീയ പിന്തുണ ലഭിക്കാത്തതിന് പുറമെ നിയമോപദേശം കൂടി ലഭിച്ചപ്പേൾ തൽക്കാലം യു.എ.പി.എ ചുമത്തേണ്ടെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു. കേസിൽദേശീയ അന്വേഷണ ഏജൻസി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എൻ.ഐ.എ കേസ് ഏറ്റെടുക്കണമെന്ന് പോലീസ് ആവശ്യപ്പെടില്ല. എന്നാൽ അന്വേഷണം ഏറ്റെടുക്കാൻ എൻ.ഐ.എ മുന്നോട്ട് വന്നാൽ എതിർക്കില്ല. അതിനിടെ പ്രതികളെ പിടികൂടുന്നതിനായി ഇതര സംസ്ഥാന പോലീസന്റെ സഹായവും പോലീസ് തേടി. സംയുക്ത പരിശോധനയാണ് ആരംഭിച്ചത്. പ്രതികളിൽ ചിലർ ബംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്ക് കടന്ന വിവരത്തെ തുടർന്ന് ഇന്റർപോളിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. മഹാരാജാസ് കോളേജ് വിദ്യാർത്ഥി മുഹമ്മദ് ഉൾപ്പടെയുള്ള മുഖ്യ പ്രതികളാണ് ഒളിവിൽ കഴിയുന്നത്. പ്രതികളുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ കസ്റ്റഡിയിലുള്ള അഞ്ച് പേരിൽ ചിലരുടെ അറസ്റ്റ് അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തിയേക്കും. content highlights:Abhimanyu murder: Kerala Police not to invoke UAPA

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com