Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
താജ്മഹല്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: താജ്മഹൽ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ അടച്ചുപൂട്ടുകയൊ, പൊളിച്ചു നീക്കുകയോ, പുനർനിർമിക്കുകയോ ചെയ്യണമെന്ന് സുപ്രീം കോടതി. താജ്മഹൽ സംരക്ഷണത്തിൽ സർക്കാറിന്റെ അലംഭാവത്തെ വിമർശിച്ചുകൊണ്ടാണ് സുപ്രീം കോടതി രംഗത്തെത്തിയത്. പരിസ്ഥിതി പ്രവർത്തകനായ എം. സി. മേത്ത സമർപ്പിച്ച ഹർജിയിലാണ് സർക്കാറിനെ സുപ്രീംകോടതി വിമർശിച്ചത്. ചരിത്ര സ്മാരകത്തിന്റെ അറ്റകുറ്റപണി സമയബന്ധിതമായി നിർവഹിക്കുന്നില്ലെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. പ്രദേശത്തെ വൃത്തിഹീനമായ ചുറ്റുപാടുകളും, വനനശീകരണവും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഉത്തർപ്രദേശ് സർക്കാർ താജ്മഹൽ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു നയരേഖ കൊണ്ടുവരുന്നതിൽ പരാജപ്പെട്ടെന്ന് സുപ്രീം കോടതി ചൂണ്ടികാട്ടി. സർക്കാറിന്റെ ഭാഗത്തുനിന്ന് താജ്മഹൽ സംരക്ഷിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ജസ്റ്റിസ് മദൻ ബി. ലോക്കൂറും ദീപക് ഗുപ്തയും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ഇതു സംബന്ധിച്ച കൂടുതൽ വാദങ്ങൾ കേൾക്കുന്നതിനായി ഹർജി ജൂലൈ 31ലേക്ക് മാറ്റിവെച്ചു. content highlight:Restore Taj Mahal or demolish it, SC tells government

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com