Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സി പി എം രാമായണമാസം ആചരിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം- കോടിയേരി

തിരുവനന്തപുരം:സി പി എം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. "രാമായണമാസം എന്ന നിലയിൽ കർക്കിടകമാസത്തെ ആർ എസ് എസ് വർഗീയ പ്രചരണത്തിനും രാഷ്ട്രീയ ആവശ്യത്തിനുമായി ദുർവിനിയോഗം ചെയ്തു വരികയാണ്. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഈ തെറ്റായ നീക്കങ്ങളെ തുറന്ന് കാണിക്കുന്നതിന് സംസ്കൃത പണ്ഡിതരും, അധ്യാപകരും രൂപം നൽകിയിട്ടുള്ള സംസ്കൃതസംഘം വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സംസ്കൃതസംഘംസി പി എമ്മിന്റ കീഴിലുള്ള സംഘടനയല്ല. മറിച്ച് ഒരു സ്വതന്ത്ര സംഘടനയാണ്. ആ സംഘടന നടത്തുന്ന പ്രചരണ പരിപാടികൾ കർക്കിടകമാസത്തിലെ രാമായണ പാരായണമല്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത് കർക്കിടക മാസത്തിലൊതുങ്ങുന്ന ഒരു പ്രത്യേക പരിപാടിയുമല്ല. വസ്തുത ഇതായിരിക്കെ ഈ പരിപാടിയെ സി പി എമ്മിനെതിരെയുള്ള ഒരു പ്രചരണമാക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്"- അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു. Read more...രാമായണ മാസാചരണം: സി പി എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി content highlights:Kodiyeri Balakrishnan says reports claiming CPM conducts Ramayana observance month is baseless

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com