Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
തായ് രക്ഷാദൗത്യത്തിലെ താരത്തെ കാത്തിരുന്നത് പിതാവിന്റെ മരണ വാര്‍ത്ത

ബാങ്കോക്ക്: തായ്ലാൻഡ് താം ലുവാങ് നാം ഗുഹയിൽ നിന്ന് പന്ത്രണ്ട് ഫുട്ബോൾ ടീം അംഗങ്ങളേയും കോച്ചിനെയും പുറത്തെത്തിച്ച ശേഷം ഏറ്റവും അവസാനം പുറത്തെത്തിയത് ഡോ. റിച്ചാർഡ് ഹാരിസായിരുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു ഹാരി എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന ഓസ്ട്രേലിയക്കാരനായ അനസ്ത്യേഷ വിദഗ്ദൻ ഡോ റിച്ചാർഡിന്റെ സന്തോഷം. അസാധ്യം എന്ന് പലരും വിധിയെഴുതിയരക്ഷദൗത്യം പൂർത്തിയാക്കിയിരിക്കുന്നു. എന്നാൽ ഹാരിയുടെ ആഹ്ലാദം അധികം നീണ്ടില്ല. പുറത്തിറങ്ങിയ ഹാരിയെകാത്തുനിന്നത് പിതാവിന്റെ മരണ വാർത്തയായിരുന്നു. തായ് രക്ഷാ സംഘം ആവശ്യപ്പെട്ടത് പ്രകാരം സ്വന്തം അവധിവേണ്ടെന്നുവച്ചാണ് ഹാരി ദൗത്യത്തിന് എത്തിയത്. ഗുഹയിൽ കുടുങ്ങി മരിച്ച ഡൈവർ മിലൗക്കയുടെ മൃതദേഹം കണ്ടെത്തി പുറത്തെത്തിച്ചത് ഹാരിയായിരുന്നു. രക്ഷാ ദൗത്യത്തിൽ കുട്ടികളെ പുറത്തെത്തിക്കാനുള്ള ക്രമം തീരുമാനിച്ചതും. ഗുഹയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഹാരി പിതാവിന്റെ മരണവാർത്ത അറിയുന്നത്. ദൗത്യം പൂർത്തിയായ ഉടൻ ഹാരി വീട്ടിലേക്ക് തിരിച്ചു. ലോകം മുഴുവൻ കാത്തിരുന്ന രക്ഷാ ദൗത്യത്തിൽ പങ്കെടുത്തതിന് ഹാരിയെ ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് അഭിനന്ദിച്ചു. ദൗത്യത്തിൽ ഹാരിയുടെ പ്രവർത്തനം വിലമതിക്കാത്തതായിരുന്നെന്നും ഹാരിയുടെയും കുടുംബത്തിന്റെയും ദു:ഖത്തിൽ പങ്ക്ചേരുന്നതായും അവർ വ്യക്തമാക്കി. ചൊവ്വാഴ്ച്ചയാണ്ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരെയും പുറത്തെത്തിച്ച്ലോകം ഉറ്റുനോക്കിയ ദൗത്യം വിജയകരമായി പൂർത്തീകരിച്ചത്. content highlights:Thai cave rescue hero emerges to news of his father's demise

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com