Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഓർത്തഡോക്സ് വൈദികർക്കെതിരെ രൂക്ഷപരാമർശവുമായി ഹൈക്കോടതി. വൈദികർ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന് കോടതി നിരീക്ഷിച്ചു. വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി രൂക്ഷപരാമർശങ്ങൾ നടത്തിയത്. വൈദിക പദവി ദുർവിനിയോഗം ചെയ്ത് അവർ യുവതിയെ കീഴ്പ്പെടുത്തുകയാണ് ചെയ്തത്. മജിസ്ട്രേറ്റിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും മുന്നിൽ യുവതി നൽകിയ മൊഴിയിലെ കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു. കീഴടങ്ങാൻ പ്രത്യേകം സമയം അനുവദിക്കണമെന്നും കീഴടങ്ങിയാൽ അന്നുതന്നെ ജാമ്യഹർജി പരിഗണിക്കണമെന്ന ആവശ്യവും പ്രതികൾ മുൻകൂർ ജാമ്യഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങളും കോടതി തള്ളി. വൈദികർക്ക് ബന്ധപ്പെട്ട കോടതിയിൽ കീഴടങ്ങാം. അവരുടെ ജാമ്യഹർജി കോടതി മെറിറ്റിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. content highlights:High court rejects anticipatory bail of orthodox priests involved in sex scandal

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com