Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഉന്നാവ് പീഡനം: ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി എംഎൽഎ കുൽദീപ് സെനഗറിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ കുൽദീപിന്റെ സഹായി ശശി സിങ്ങിന്റെ പേരുമുണ്ട്. ബലാത്സംഗം കൂടാതെ പോക്സോ നിയമപ്രകാരവും കുൽദീപിനെതിരെ കേസുണ്ട്. കേസിൽ അന്വേഷണ സംഘം സമർപ്പിച്ച രണ്ടാമത്തെ കുറ്റപത്രമാണിത്. ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട് കുൽദീപിന്റെ സഹോദരൻ ജയ്ദീപ് സിങ് അടക്കം അഞ്ചുപേർക്കെതിരെയാണ് ആദ്യത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ബലാത്സംഗം, കലാപം ഉണ്ടാക്കൽ, കേസിലെ ഇരയുടെ പിതാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവം തുടങ്ങിയവയാണ് സിബിഐ അന്വേഷിച്ചത്. 2017 ജൂൺ നാലിനാണ് ബലാത്സംഗം നടന്നത്. ജോലി അഭ്യർഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎൽഎയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ കുൽദീപ് സിങ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. എൽഎൽഎക്കെതിരെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് നീതി തേടി പെൺകുട്ടിയും പിതാവും യുപി മുഖ്യമന്ത്രിയുടെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാർത്തയായത്. തുടർന്ന് സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയും കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷമാണ് കുൽദീപ് സെനഗറിനെ അറസ്റ്റ് ചെയ്തത്. #Unnao Rape Case: CBI files charge-sheet against MLA Kuldeep Singh Sengar pic.twitter.com/UznxtjDDoh — ANI UP (@ANINewsUP) July 11, 2018 Content Highlighsts:Unnao gangrape case, CBI chargesheet, BJP MLA Kuldeep singh

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com