Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഉച്ചകോടി വിജയമെന്ന് ട്രംപും കിമ്മും; സമാധാന ഉടമ്പടിയില്‍ ഒപ്പിട്ടു

സിങ്കപ്പൂർ സിറ്റി: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നും തമ്മിൽ സിങ്കപ്പൂരിൽ നടന്ന ഉച്ചകോടി വലിയ വിജയമായിരുന്നെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. നാല് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കൊടുവിൽ ഇരു നേതാക്കളും സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു. ഉത്തര കൊറിയയുമായി പുതിയ ഒരു ബന്ധം തുടങ്ങാൻ കൂടിക്കാഴ്ച ഇടയാക്കിയെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഗുണപരമായ പുരോഗതിയുണ്ടായി. പ്രതീക്ഷിച്ചതിലും വളരെ വലിയ നേട്ടമാണ് കൂടിക്കാഴ്ചയിലൂടെ ഉണ്ടായത്. കൊറിയൻ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടാകും. കിം ജോങ് ഉന്നിനെ അമേരിക്കയിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞകാര്യങ്ങൾ കഴിഞ്ഞു, അമേരിക്കയുമായി പുതിയൊരു ബന്ധം സ്ഥാപിക്കാനായതിൽ സന്തോഷമെന്ന് കിം പറഞ്ഞു. നിർണായക മാറ്റത്തിന് ലോകം സാക്ഷ്യംവഹിക്കുമെന്നും കിം വ്യക്തമാക്കി. ഇരുവരും ചേർന്ന് ഒപ്പിട്ട സമാധാന ഉടമ്പടിയുടെ വിശദാംശങ്ങൾ വ്യക്തമല്ല. WATCH: US President Donald Trump and North Korean leader Kim Jong Un sign agreements in Singapore https://t.co/Li4qjxkGFz — ANI (@ANI) June 12, 2018 ഇന്ത്യൻ സമയം രാവിലെ 6.30ന് ആരംഭിച്ച കൂടിക്കാഴ്ച പ്രതീക്ഷിച്ചതിലും കൂടുതൽ സമയം നീണ്ടു. ഇരു സംഘങ്ങളും ഒരു മേശയ്ക്ക് ഇരുപുറമിരുന്നാണ് ചർച്ച നടത്തിയത്. മുൻവിധികളില്ലാത്ത ചർച്ചയാണ് നടക്കുകയെന്നും കഴിഞ്ഞകാല സംഭവങ്ങൾ മൂലം കൂടിക്കാഴ്ചവരെ കാര്യങ്ങളെത്താൻ വളരെ പ്രയാസപ്പെട്ടെന്നും ചർച്ചയ്ക്കു മുൻപ് കിം പറഞ്ഞിരുന്നു. ചർച്ച വലിയ വിജയമാകുമെന്നും വലിയ ബന്ധമായി കൂടിക്കാഴ്ച മാറുമെന്നും ട്രംപും പ്രതികരിച്ചിരുന്നു. ഇരു നേതാക്കളും അവരുടെ പരിഭാഷകരും മാത്രമുള്ള സ്വകാര്യ കൂടിക്കാഴ്ചയാണ് അദ്യം നടന്നത്. ഇത് 45 മിനിറ്റ് നീണ്ടുനിന്നു. പിന്നീടായിരുന്നു ഇരു നേതാക്കളുടെയും സംഘാംഗങ്ങൾ അടക്കമുള്ള ഔദ്യോഗിക കൂടിക്കാഴ്ച. മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന നാലംഗ സംഘം ഇരു രാഷ്ട്രത്തലവൻമാരുടെയും കൂടെയുണ്ടായിരുന്നു. ഡൊണാൾഡ് ട്രംപിന്റെ സംഘത്തിൽ വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കൻഡ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ, വൈറ്റ് ഹൗസ് ഓപ്പറേഷൻസ് മേധാവി ജോ ഹാഗിൻ എന്നിവരാണുണ്ടായിരുന്നത്. ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയൻ വർക്കേഴ്സ് പാർട്ടി പ്രതിനിധി കിം യോങ് ചോൾ, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോൻ ഹുയി എന്നിവരാണ് ഉന്നിന്റെ സംഘത്തിലുണ്ടായിരുന്നത്. Content Highlights:Trump-Kim Singapore Summit, Donald Trump,Kim Jong-Un

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com