Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ലഖ്നൗവിൽ സാക്ഷിമഹാരാജ് നിശാക്ലബ് ഉദ്ഘാടനം ചെയ്തതില്‍ വിവാദം

ലഖ്നൗ: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിൽ നിശാക്ലബ് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വിവാദത്തിൽ. അലിഗഞ്ച് പ്രദേശത്തെ ജീത്ത് പ്ലാസയുടെ രണ്ടം നിലയിൽ പുതുതായി തുടങ്ങുന്ന ലെറ്റസ് മീറ്റ് എന്ന പേരിലുള്ള നിശാക്ലബ്ബാണ് റിബൺ മുറിച്ച് സാക്ഷി മഹാരാജ് ഉദ്ഘാടനം ചെയ്തത്. ഉന്നാവ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് സാക്ഷി മഹാരാജ്. ബിജെപി എംഎൽഎ കുൽദീപ് സിങ് സെങ്കർ ഉൾപ്പെട്ടെ പീഡനക്കേസ് വിവാദമായി ഉന്നാവിൽ കത്തുന്നതിനിടെയാണ് ഞായറാഴ്ച വൈകുന്നേരം നിശാ ക്ലബ് ഉദ്ഘാടനം നടന്നത്. പൊതു ഇടങ്ങളിലെ കമിതാക്കളുടെ ചില പരസ്യ പ്രകടനങ്ങളാണ് ബലാത്സംഗങ്ങൾക്ക് കാരണമാകുന്നതെന്ന് മാസങ്ങൾക്ക് മുമ്പാണ് സാക്ഷി മഹാരാജ് പരാമർശം നടത്തിയത്. ഇത്തരക്കാരെ അഴിക്കുള്ളിലടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പരസ്പരം തിന്നുതീർക്കാനിരിക്കുന്നപോലെ ഇത്തരക്കാർ ബൈക്കിൽ പോകുമ്പോൾ കെട്ടിപ്പിടിച്ചാണിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. നിശാക്ലബ് ഉദ്ഘാടനം വിവാദമായതോടെ തന്നെ തെറ്റിദ്ധരിപ്പിച്ച് നിശാ ക്ലബ് ഉദ്ഘാടനം ചെയ്യാൻ ആവശ്യപ്പെട്ട പാർട്ടി ഭാരവാഹിക്കെതിരെ പരാതി നൽകിയെന്ന് അദ്ദേഹം പ്രതികരിച്ചു. പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ രജ്ജൻ സിങ്ങ് പറഞ്ഞിട്ടാണ് താൻ ഉദ്ഘാടനത്തിന് പോയത്. അദ്ദേഹത്തിന്റെ മരുമകന്റെ റെസ്റ്റോറന്റാണെന്നാണ് തന്നോട് പറഞ്ഞത്. എന്നാൽ വൈകിയാണ് താൻ ഇത് ബാറും നിശാ ക്ലബുമാണെന്ന് തിരിച്ചറിഞ്ഞതെന്നും മഹാരാജ് പറയുന്നു. Content Highlights:BJP MP Sakshi Maharaj, inaugurates nightclub, Lucknow

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com