Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ബസ്താന്‍ ബലാത്സംഗം: സൂറത്തില്‍ പ്രതിഷേധ മാര്‍ച്ച്

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ബസ്താനിൽ പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് മലയാളികളുടെ നേതൃത്വത്തിൽ സൂറത്തിൽ പ്രതിഷേധ മാർച്ച്. സ്ത്രീകളും കുട്ടികളും പുരുഷൻമാരും ഉൾപ്പെടെ നൂറ് കണക്കിന് പേരാണ് മാർച്ചിൽ പങ്കെടുത്തത്. ശരീരത്തിൽ 86 ലധികം മുറിവുകളോടെ ആളൊഴിഞ്ഞ സ്ഥലത്ത് വലിച്ചെറിഞ്ഞ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. സംഭവം നടന്ന് 8 ദിവസമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്ത പോലീസ് അനാസ്ഥക്കെതിരെയാണ് സൂറത്തിൽ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിച്ചത്. അട്ടുവാ ഗേറ്റ് ഏറോപ്ലേയ്ൻ സ്ക്വയറിൽ ഒത്തുകൂടിയവർ കൊല്ലപ്പെട്ട പെൺകുട്ടിയ്ക്ക് നീതി ഉറപ്പാക്കുക, പോലീസ് അനാസ്ഥ അവസാനിപ്പിക്കുക, പൗരാവകാശം ഔദാര്യമല്ല ,തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും കത്തിച്ച മെഴുകുതിരികളുമായി പാർലെ പോയന്റ് ജംഗ്ഷൻ വരെ പ്രതിഷേ മാർച്ച് നടത്തി. യാഷ് പാബ്റി, മിറർ മസ്രാണി, ജയലുല്ല, വി.എ ബാലകൃഷ്ണൻ, അസ്കത്ത് ജെയ്ൻ, എ.ലെജീഷ് കുമാർഎന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി. വാർത്ത അയച്ചത്: ലജീഷ് സൂറത്ത് content Highlight: Surat rape case public conducted protest Rally

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com