Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വ്യാജ ഹര്‍ത്താല്‍ ചിലര്‍ യാഥാര്‍ഥ്യമാക്കി; വലഞ്ഞ് ജനങ്ങള്‍

കോഴിക്കോട്: കഠുവയിൽ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചെന്ന തരത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ മലബാറിനെ ഹർത്താൽ പ്രതീതിയിലെത്തിച്ചു. പലയിടങ്ങളിലും അക്രമങ്ങൾ നടന്നു. കാസർഗോഡ് കെ.എസ്.ആർ.ടി.സി ബസിന് നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണീ സംഭവം. കെ.എസ്.ആർ.ടി.സി ബസുകൾ ഉടൻ സർവീസ് നിർത്തും. കണ്ണൂരിൽ പോലീസ് പ്രതിഷേധക്കാർക്കുനേരെ ലാത്തി വീശി. 15 ഹർത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്തവരെ എത്തിച്ച കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് ഒരുവിഭാഗം ആളുകൾ തള്ളിക്കയറി.കടകൾ അടഞ്ഞുകിടക്കുകയാണ്. കുറച്ച് വാഹനങ്ങളേ നിരത്തിലിറങ്ങിയിട്ടുള്ളൂ. സോഷ്യൽ മീഡിയയിലെ ആഹ്വാന പ്രകാരം നടന്ന ഹർത്താലിൽ കണ്ണൂരിൽ കടകൾ അടഞ്ഞ നിലയിൽ. ഫോട്ടോ: സുനിൽ കുമാർ മലപ്പുറം തിരൂരിൽ ഹർത്താലനുകൂലികൾക്കുനേരെ പോലീസ് ലാത്തിവീശി. വള്ളുവമ്പ്രം, കോട്ടയ്ക്കൽ, തലപ്പാറ തുടങ്ങിയ ഇടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. മിക്ക കടകളും അടഞ്ഞുകിടക്കുകയാണ്. ഒരു പണിയും ഇല്ലാത്തവർ സൃഷ്ടിക്കുന്ന വെള്ളരിക്കാ പട്ടണങ്ങൾ| Read More.. കൊണ്ടോട്ടിയിൽ പ്രതിഷേധക്കാർ പ്രകടനം നടത്തി. പരപ്പനങ്ങാടിയിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് വാഹനഗതാഗതം മുടക്കി. ഇവിടെ പോലീസ് ഹർത്താലനുകൂലികളെ വിരട്ടിയോടിച്ചു. കോഴിക്കോട്ടും വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു. മുക്കത്ത് വാഹനങ്ങൾ തടഞ്ഞു. ഇവിടെ വ്യാപാരികൾ ഇടപെട്ടുതന്നെയാണ് കടകൾ അടപ്പിച്ചത്. വാഹനങ്ങൾ ഓടുന്നില്ല. കോഴിക്കോട് മിഠായിത്തെരുവിൽ കടകളടപ്പിക്കുന്നതറിഞ്ഞ് എത്തിയ പോലീസ് സംഘം കോഴിക്കോട്ടും വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു. മുക്കത്ത് വാഹനങ്ങൾ തടഞ്ഞു. ഇവിടെ വ്യാപാരികൾ ഇടപെട്ടുതന്നെയാണ് കടകൾ അടപ്പിച്ചത്. എന്നാൽ അൽപസമയത്തിനുശേഷം അടപ്പിച്ച കടകൾ പോലീസ് തുറപ്പിച്ചു. വാഹനങ്ങൾ ഓടുന്നില്ല. താമരശ്ശേരി, ചുടലമുക്ക്, ഈങ്ങാപ്പുഴ, പൂനൂർ, കൊടുവള്ളി, വടകര തുടങ്ങിയ സ്ഥലങ്ങളിലും വാഹനങ്ങൾ തടഞ്ഞു. പാലക്കാട്ടേയും സ്ഥിതി വ്യത്യസ്തമല്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കടകൾ അടപ്പിച്ചു. ഒലവക്കോട്, മുതലമട ഭാഗങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. കെ.എസ്. ആർ.ടി.സി.ബസിന് നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ് ആസ്പത്രിയിൽ കഴിയുന്ന തലശ്ശേരി ഡിപ്പോയിലെ ഡ്രൈവർ സുഭാഷ്ഫോട്ടോ: രാമനാഥ് പൈ വയനാട് കൽപ്പറ്റയിൽ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നില്ല. തെക്കൻ ജില്ലകളിൽ എറണാകുളം മൂവാറ്റുപുഴയിൽ ഹർത്താലനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തി. കഠുവയിൽ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താലാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതൽ നാളെ രാത്രി 12 വരെ ഹർത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com