Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
എം.ജി സര്‍വകലാശാല: ബാബു സെബാസ്റ്റ്യന് മെയ് നാലുവരെ തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: എം.ജി സർവകലാശാല വൈസ് ചാൻസ്ലർ ബാബു സെബാസ്റ്റിയന് മെയ് നാലുവരെ തുടരാമെന്ന് സുപ്രീംകോടതി. യു.ജി.സി മാനദണ്ഡങ്ങൾ പ്രകാരം വൈസ് ചാൻസ്ലർ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയാണ് ബാബു സെബാസ്റ്റിയനെ അയോഗ്യനാക്കിയത്. ബാബു സെബാസ്റ്റിയനെ തുടരാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതയെ അറിയിച്ചിരുന്നു. കേസ് മെയ് നാലിന് വീണ്ടും പരിഗണിക്കും. വിസിയുടെ നിയമനത്താനായി രൂപവത്കരിച്ച സെർച്ച് കമ്മിറ്റി രൂപവത്കരിച്ചതിലും ക്രമക്കേടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വൈസ് ചാൻസലറെ തിരഞ്ഞെടുത്ത നടപടികളിലും അപാകതകളുള്ളതായി കണ്ടെത്തിയിരുന്നു. സെർച്ച് കമ്മിറ്റിയിലെ അംഗങ്ങൾക്ക് യൂണിവേഴ്സിറ്റിയുമായി ബന്ധം പാടില്ല എന്നതുൾപ്പെടെയുള്ള ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com