Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കഠുവ കേസ്: വിചാരണ തുടങ്ങി, നാര്‍ക്കോ അനാലിസിസ്‌ പരിശോധന വേണമെന്ന് പ്രതികള്‍

കഠുവ (ജമ്മു കശ്മീർ): കഠുവയിൽ എട്ട് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി. കേസിൽ എട്ട് പ്രതികളാണുള്ളത്. തങ്ങൾ കുറ്റക്കാരല്ലെന്നും നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് തയ്യാറാണെന്നും പ്രതികൾ ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചു. കേസ് ഏപ്രിൽ 28 ന് വീണ്ടും പരിഗണിക്കും. കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് നൽകാൻ കോടതി നിർദ്ദേശം നൽകി. കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും. അതിനിടെ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി സഞ്ജി റാമിന്റെ മകൾ രംഗത്തെത്തി. കേസിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇത് ബലാത്സംഗക്കേസല്ല, കൊലപാതക കേസാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ നടത്തിപ്പിനായി രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ ജമ്മു കശ്മീർ സർക്കാർ നിയോഗിച്ചിട്ടുണ്ട്. അതിനിടെ, കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്. തങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും പെൺകുട്ടിയുടെ പിതാവ് മുന്നോട്ടുവച്ചിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായിപെൺകുട്ടിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് റാവത്തും രംഗത്തെത്തിയിട്ടുണ്ട്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് റെക്കോർഡ് വേഗത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബേക്കെർവാൾ സമൂഹത്തിൽ പെടുന്നവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പെൺകുട്ടിയെ പീഡിപ്പിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിന്റെ കെയർ ടേക്കറാണ് മുഖ്യ ആസൂത്രകൻ. സഞ്ജി റാം, ഇയാളുടെ ബന്ധു, പോലീസുദ്യോഗസ്ഥനായ ദീപക് ഖജൗരിയ, സുരേന്ദർ വെർമ, പർവേഷ് കുമാർ, വിശാൽ ജംഗോത്ര, ഒരു പ്രായപൂർത്തിയാകാത്തയാൾ തുടങ്ങിയവരാണ് പ്രതികൾ. എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ട്. പ്രതികളിൽ നിന്ന് പണം വാങ്ങി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന് കോൺസ്റ്റബിളായ തിലക് രാജ്, സബ് ഇൻസ്പെക്ടർ ആനന്ദ് ദുത്ത എന്നിവരേയും പ്രതികളാക്കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് പെൺകുട്ടി ക്രൂരമായ പീഢനത്തിനൊടുവിൽ കൊല്ലപ്പെടുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com