Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മക്കമസ്ജിദ് സ്‌ഫോടനം: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

ഹൈദരാബാദ്: 2007 ലെ മക്കാ മസ്ജിദ് ബോംബ് സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ എൻഐഎ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദ് എൻഐഎ കോടതിയുടെ വിധി. കേസിൽ സ്വാമി അസീമാനന്ദ അടക്കമുള്ളവരെയാണ് കോടതി വെറുതെവിട്ടിരിക്കുന്നത്. 2007 മെയ് 18 നാണ് കേസിനാസ്പദമായ സ്ഫോടനം നടന്നത്. മക്കാ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനക്കെത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം നടത്തിയത്. ഒമ്പത്പേർ കൊല്ലപ്പെടുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ആദ്യം ലോക്കൽ പോലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസ് 2011 ൽ എൻഐഎ ഏറ്റെടുത്തു. കേസന്വേഷണം ഏറ്റെടുത്ത എൻഐഎ ആർഎസ്എസ് മുൻ പ്രചാരകനായിരുന്ന സ്വാമി അസീമാന്ദ ഉൾപ്പെടെയുള്ള അഞ്ച്പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇവരെയാണ് കോടതി ഇപ്പോൾ വെറുതെവിട്ടിരിക്കുന്നത്. ഇവർക്കെതിരെ എൻഐഎ കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് കോടതി പറയുന്നത്. ലോക്കൽ പോലീസ് അന്വേഷിച്ച കേസിൽ ചില മുസ്ലീം സംഘടനാ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐയാണ് സ്ഫോടനത്തിന് പിന്നിൽ ഹൈന്ദവ സംഘടനകളാണെന്ന് കണ്ടെത്തിയത്. പിന്നീട് കേസ് എൻഐഎയ്ക്ക് കൈമാറി. ഇവർ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഈ കുറ്റപത്രമാണ് ഇപ്പോൾ കോടതിയിൽ ഇല്ലാതായിരിക്കുന്നത്. Content Highlights:Mecca Masjid Blast case, NIA CourtAcquitted, swami aseemanand

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com