Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഇന്ന് മകരജ്യോതി: സന്നിധാനത്ത് പൊന്നമ്പലമേട്ടില്‍ കണ്ണുംനട്ട് മനുഷ്യക്കടല്‍

ശബരിമല: തിരുവാഭരണങ്ങളണിഞ്ഞ അയ്യപ്പന്റെ തിരുമുമ്പിൽ കിഴക്കേ ആകാശത്ത് ഞായറാഴ്ച സന്ധ്യക്ക് മകരജ്യോതി തെളിയും. കറുപ്പും കാവിയുമണിഞ്ഞ മനുഷ്യക്കടൽ ജ്യോതി കണ്ടുതൊഴാനായി കണ്ണുംനട്ടു കാത്തിരിക്കുകയാണ്. കെട്ടിടങ്ങളുടെ മുകളിൽ, മരക്കൊമ്പുകളിൽ, കാട്ടിനുള്ളിൽ... എന്നുവേണ്ട, കാഴ്ചയ്ക്കു തടസ്സമില്ലാത്ത എല്ലായിടങ്ങളിലും സ്വാമിഭക്തരാണ്. പർണശാലകളിൽ കൊട്ടും പാട്ടും നൃത്തച്ചുവടുകളുമായി പതിനായിരങ്ങളാണു കഴിയുന്നത്. മകരസംക്രമസമയമായ ഞായറാഴ്ച 1.47-ന് സംക്രമപൂജയും അഭിഷേകവും നടക്കും. സൂര്യൻ ധനുരാശിയിൽനിന്നു മകരംരാശിയിലേക്കു കടക്കുന്ന സമയമാണിത്. പന്തളം കൊട്ടാരത്തിൽനിന്നു കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി ഞായറാഴ്ച വൈകീട്ട് 6.40-ന് ദീപാരാധന നടക്കും. ഈസമയത്ത് ആകാശത്ത് മകരനക്ഷത്രം ഉദിക്കും. തുടർന്ന് കിഴക്കു പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ഞായറാഴ്ച വൈകീട്ട് കാടും മേടും താണ്ടിയെത്തുന്ന തിരുവാഭരണഘോഷയാത്രയെ പതിനെട്ടാംപടിക്കു മുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെയും നേതൃത്വത്തിൽ സ്വീകരിച്ച് സോപാനത്തേക്കാനയിക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും ചേർന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി സോപാനത്തെത്തിച്ച് തിരുവാഭരണം ചാർത്തി അയ്യപ്പന് ദീപാരാധന നടത്തും. മകരവിളക്കുത്സവത്തിനു മുന്നോടിയായി ശനിയാഴ്ച ക്ഷേത്രത്തിനുള്ളിൽ ബിംബശുദ്ധിക്രിയകൾ നടന്നു. content highlights: Sabarimala makarajyoti

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com