Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സുപ്രീംകോടതി പ്രതിസന്ധി; ചീഫ് ജസ്റ്റിസുമായി ഇന്ന് വൈകിട്ട് സമവായ ചര്‍ച്ച

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിർന്ന നാല് ജഡ്ജിമാർ പരസ്യമായി രംഗത്തെത്തിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സമവായ ശ്രമങ്ങളുടെ ഭാഗമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിയോഗിച്ച സമിതി ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച്ച നടത്തും. വൈകുന്നേരം ഏഴരയോടെയാണ് കൂടിക്കാഴ്ച്ച നടത്തുകയെന്നാണ് വിവരം. ശനിയാഴ്ച്ച ചേർന്ന യോഗത്തിലാണ് ജഡ്ജിമാരുമായി ചർച്ച നടത്തുന്നതിന് ബാർ കൗൺസിൽ ഏഴംഗ സമിതിയെ നിയോഗിച്ചത്. ചീഫ് ജസ്റ്റിസുമായി വൈകുന്നേരം കൂടിക്കാഴ്ച്ച നടത്തുന്ന സമിതിയംഗങ്ങൾ വാർത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരുമായും ചർച്ച നടത്തും. പ്രശ്നപരിഹാരത്തിനായി സുപ്രീംകോടതി ബാർ അസോസിയേഷനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്നോ നാളെയോ ഫുൾകോർട്ട് വിളിച്ച് പരിഹാരം തേടണമെന്നാണ് ബാർ അസോസിയേഷന്റെ ആവശ്യം. മുഴുവൻ പൊതുതാൽപര്യ ഹർജികളും ചീഫ് ജസ്റ്റിസോ തൊട്ടുതാഴെയുള്ള മുതിർന്ന നാല് അംഗങ്ങൾ അധ്യക്ഷരായ ബെഞ്ചോ പരിഗണിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നുള്ള സമവായ ശ്രമങ്ങളും ഇന്നുണ്ടായേക്കുമെന്നാണ് സൂചന. ഇന്നലെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസിനെ കാണാൻ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിക്കാഞ്ഞതിനെത്തുടർന്ന് തിരികെപ്പോവുകയായിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com