Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'പുറത്തു നിന്നുള്ള അഭിപ്രായം എടുക്കുന്നില്ല'-ഗാംഗുലി അടക്കമുള്ളവര്‍ക്ക് കോലിയുടെ മറുപടി

സെഞ്ചൂറിയൻ: പുറത്തുനിന്നുള്ള നിർദേശത്തിനും അഭിപ്രായത്തിനുമനുസരിച്ച് ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാനാകില്ലെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലി. സെഞ്ചൂറിയനിൽ രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോലി. ആദ്യ ടെസ്റ്റിൽ അജിങ്ക്യ രഹാനയെ ഉൾപ്പെടുത്താതിനെത്തുടർന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയടക്കമുള്ളവർ വിമർശനമുന്നിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോലിയുടെ പ്രതികരണം. ഇത് വളരെ തമാശയായാണ് തോന്നുന്നത്. ആദ്യ ടെസ്റ്റിന് മുമ്പ് രഹാനയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തരുതെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. ആദ്യ ടെസ്റ്റ് കഴിഞ്ഞതോടെ അഭിപ്രായം മാറി. രഹാനയെ ഉൾപ്പെടുത്തണമെന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. ഇങ്ങനെ പുറത്തുനിന്നുള്ള അഭിപ്രായത്തിനനുസരിച്ച് ടീമിനെ തിരഞ്ഞെടുക്കാനാകില്ല-കോലി വ്യക്തമാക്കി. എന്നാൽ രണ്ടാം ടെസ്റ്റിൽ രഹാനെ കളിക്കുമോയെന്ന ചോദ്യത്തിന് കോലി വ്യക്തമായ ഉത്തരം നൽകിയില്ല. രഹാനെ കളിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു കോലി അതിന് നൽകിയ മറുപടി. ടീം ഘടനയ്ക്ക് അനുയോജ്യരായ താരങ്ങളെയാണ് അവസാന ഇലവനിൽ ഉൾപ്പെടുത്തുന്നത്. ടീമിനെ നിർണയിക്കുന്നത് ടീമിനുള്ളിൽ വെച്ച് തീരുമാനിച്ചുകൊള്ളാം. അതിന് ഡ്രസ്സിങ് റൂമിന്റെ പുറത്തു നിന്നുള്ള സഹായം ആവശ്യമില്ലെന്നും കോലി വ്യക്തമാക്കി. Will Ajinkya Rahane play the #SAvsInd second Test? Heres what Virat Kohli had to say: https://t.co/OVx1SVzbFs pic.twitter.com/vxQVDjGaVn — Cricbuzz (@cricbuzz) January 13, 2018 Content Highlights: Virat Kohli Says Playing XI Not Decided As Per Outside Opinion

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com