Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ചെറുതുരുത്തിയില്‍ വീണ്ടും വന്‍ കഞ്ചാവുവേട്ട

ചെറുതുരുത്തി: ചെറുതുരുത്തി മേഖലയിൽ പോലീസിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവുവേട്ട. കൊച്ചിൻ പാലത്തിനു സമീപത്തുനിന്നാണ് ഒരു സ്ത്രീയും സഹായിയുമടക്കം രണ്ടുപേർ അറസ്റ്റിലായത്. ഇവരിൽനിന്ന് നാലു കിലോ കഞ്ചാവ് ചെറുതുരുത്തി പോലീസ് കണ്ടെടുത്തു. ചാലക്കുടി ആളൂർ പാളയംകോട്ടുകാരൻ വീട്ടിൽ സൈനബ (48), മുള്ളൂർക്കര ആറ്റൂർ പദ്മതീർഥത്തിൽ സജിത്ത്് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്്്്തത്. തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് കൊണ്ടുവന്ന്് ഇവിടെ ചില്ലറവിൽപ്പന നടത്താൻ എത്തിയതായിരുന്നു ഇവർ. ഒരു കിലോ കഞ്ചാവ് ഇവർ ഇരുപതിനായിരം രൂപയ്ക്കാണ് വിറ്റിരുന്നത്. വലിയ ബിഗ്ഷോപ്പറുകളിൽ പൊതിഞ്ഞാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്. ഈ രംഗത്തു സജീവമായിരുന്ന സൈനബ കഞ്ചാവ് റാണി എന്നാണ് ഇടപാടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. സൈനബയ്ക്ക് തൃശ്ശൂർ ജില്ലയിൽ തന്നെ നാല് പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്്. സൈനബയുടെ സഹായിയായ സജിത്ത്് കഞ്ചാവുവിൽപ്പനയിൽ പങ്കാളികൂടിയാണ്. വിവിധ ഇടങ്ങളിൽ കേസുകളിൽ പ്രതിയുമാണ്. പൊള്ളാച്ചി ഭാഗത്തുനിന്നും ട്രെയിൻ മാർഗം കൊണ്ടുവന്ന കഞ്ചാവ് കൈമാറുമ്പോഴാണ് ചെറുതുരുത്തിയിൽ പിടിയിലായത്. ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ടീം അംഗങ്ങളായ വടക്കാഞ്ചേരി സി.ഐ. പി.എസ്. സുരേഷ്, ചെറുതുരുത്തി എസ്.ഐ. പദ്മരാജൻ, ക്രൈംബ്രാഞ്ച്് എസ്.ഐ. എം.പി. മുഹമ്മദ് റാഫി, തൃശ്ശൂർ റൂറൽ വനിത സെൽ സി.െഎ. പ്രസന്ന അമ്പൂരാത്ത്്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ജയകൃഷ്ണൻ, ലിജു ഇയ്യാനി, ബിജു, റിജേഷ്്, വനിത പോലീസ് അംഗം ജാസ്മിൻ എന്നിവടങ്ങിയ സംഘമാണ് രഹസ്യ നിരീക്ഷണത്തിൽ ഇവരെ കുടുക്കിയത്. ആഴ്ചകൾക്കു മുമ്പും വലിയ തോതിൽ കഞ്ചാവ് ചെറുതുരുത്തിയിൽനിന്ന് പിടികൂടിയിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com