Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സ്‌കൂളിലെ കൊലപാതകം; കുട്ടി നിലവിളിക്കാതിരുന്നത് ഞെരമ്പ് മുറിച്ചതിനാലെന്ന് ഡോക്ടര്‍

ഗുഡ്ഗാവ്: റയാൻ ഇന്റർനാഷണൽ സ്കൂളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ടാം ക്ലാസ്സുകാരൻ ലൈംഗികമായി ഉപയോഗിക്കപ്പെട്ടിട്ടില്ലെന്ന് ഡോക്ടർമാർ. കഴുത്തിലുണ്ടായ മുറിവിൽ നിന്നുള്ള അമിത രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ഡോക്ടർമാർ വ്യക്തമാക്കി. കത്തികൊണ്ട് ആക്രമിച്ച തരത്തിൽ പ്രദ്യുമന്റെ കഴുത്തിൽ രണ്ട് മുറിവുകളാണുള്ളത്. ഇതിൽ ഒരു മുറിവ് കഴുത്തിലെ ഞരമ്പിനെ ഛേദിച്ച നിലയിലായിരുന്നു. ഇതാണ് കുട്ടിക്ക് സഹായത്തിനായി നിലവിളിക്കാൻ സാധിക്കാതിരുന്നത്, കുട്ടി ലൈഗീക പീഡനത്തിനിരയായെന്ന് തെളിയിക്കുന്ന തരത്തിൽ യാതൊരു സൂചനകളും സ്കൂൾ യൂണിഫോമിൽ നിന്നോ സംഭവസ്ഥലത്ത് നിന്നോ ലഭിച്ചിട്ടില്ല. കുട്ടിയുടെ ശരീരത്തിൽ പാടുകളോ ശരീര ദ്രവങ്ങളുടെ സാന്നിധ്യമോ ഇല്ലെന്നും ഡോക്ടർമാർ പറഞ്ഞു. ആക്രമണം നടന്ന് രണ്ട് മിനുട്ടിനുള്ളിൽ തന്നെ കുട്ടി മരിച്ചിരുന്നു. എന്നാൽ കുട്ടിയെ സ്കൂളിന്റെ ഉടമസ്ഥതയിലുള്ള കാറിൽ ആശുപത്രിയിൽ എത്തിച്ചിരുന്നുവെന്നായിരുന്നു സ്കൂൾ അധികൃതരുടെ വാദം. ഇത് പോലീസ് പരിശോധിച്ചു വരികയാണ്. അതേസമയം സംഭവത്തിൽ കുറ്റാരോപിതനായ സ്കൂൾ ബസ് കണ്ടക്ടർ അശോക് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ഇയാൾ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നും ഇതിൽ മറ്റാർക്കും പങ്കില്ലെന്ന് വ്യക്തമായതായി കേസ് അന്വേഷിക്കുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ബിരേം സിംങ് പറഞ്ഞു. കൊലപാതകം നടക്കുന്നതിന് മുൻപ് അശോകിനെ സ്കൂൾ ശൗചാലയത്തിന് പരിസരത്ത് കണ്ടതായി സ്കൂൾ കുട്ടികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റയൻ ഇന്റർനാഷണൽ സ്കൂളിന്റെ ശൗചാലയത്തിൽ ഏഴുവയസ്സുകാരൻ പ്രധ്യുമനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഒരു കത്തിയും തറയിൽ ചോരപ്പാടുകളും കണ്ടെത്തി. കുട്ടി ലൈംഗികാക്രമണത്തിന് വിധേയമായിട്ടുണ്ടെന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവത്തിനു പിന്നാലെ സ്കൂളിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. മാതാപിതാക്കളും ജനങ്ങളും അടങ്ങുന്ന സംഘം സ്കൂൾ തല്ലിത്തകർത്തു. പ്രതിഷേധം കുറയാത്ത പശ്ചാത്തലത്തിൽ സ്കൂളിൽ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിൽ വിശദീകരണം നൽകാൻ റയാൻ കേന്ദ്രത്തിനും ഹരിയാന സർക്കാറിനും സിബിഎസ്ഇക്കും സുപ്രീം കോടതി നിർദ്ദേശം നൽകി. രക്ഷിതാക്കളുടെ പരാതിയിൽ റയാൻ ഇന്റർനാഷണൽ സ്കൂളിന്റെ അധികൃതർക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com