Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ആള്‍ക്കൂട്ട ആക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തരുത്- കണ്ണന്താനം

ന്യൂഡൽഹി: ഗോ രക്ഷയുടെ പേരിലും മറ്റും നടക്കുന്ന ആൾക്കൂട്ട ആക്രമണത്തിൽ പ്രധാനമന്ത്രിയേയും ബിജെപിയേയും കുറ്റപ്പെടുത്തരുതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം. എല്ലാ സമൂഹത്തിലും കുറച്ച് ബുദ്ധിശൂന്യരുണ്ടാകും, അതിന്റെ പേരിൽ ഒരു പ്രത്യേക നേതാവിനെ കുറ്റപ്പെടുത്താനാകില്ലെന്നും കണ്ണന്താനം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ബിജെപിക്കോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ഇത്തരത്തിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണത്തിൽ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടക്കുന്ന എല്ലാ ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ക്രിമിനൽ കുറ്റമാണ്. ഇതിൽ പങ്കാളികളാകുന്നവരെയെല്ലാം ജയിലിലടക്കണം. രാജ്യത്ത് 130 കോടി ജനങ്ങളുണ്ട്. അതിൽ ചില ബുദ്ധിശൂന്യരുമുണ്ട്. ലോകത്ത് എല്ലായിടത്തുമുണ്ട് ഇങ്ങനെയുള്ളവരെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. എന്ത് ഭക്ഷിക്കണമെന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്, അതിൽ ബിജെപി ഇടപെടില്ല. ഗോവയിലും കേരളത്തിലും ബീഫ് കഴിക്കുന്നതിനും വിൽക്കുന്നതിനും യാതൊരു തടസ്സമില്ലെന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം കണ്ണന്താനം പറഞ്ഞിരുന്നു. അടുത്ത ദിവസം തന്നെ തിരുത്തലുകളുമായി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. വിദേശികൾ സ്വന്തം നാട്ടിൽ നിന്ന് ബീഫ് കഴിച്ച് ഇന്ത്യയിലേക്ക് വന്നാൽ മതിയെന്നായിരുന്നു അദ്ദേഹം നടത്തിയ പ്രസ്താവന.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com