Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
യു.എസില്‍ റാലിയിലേക്ക് കാര്‍ പാഞ്ഞുകയറി; ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു: മൂന്നു മരണം

വാഷിംഗ്ടൺ: യു.എസിലെ വെർജീനിയയിൽ രണ്ട് സംഭവങ്ങളിലായി മൂന്ന് മരണം. വെളുത്തവർഗ്ഗക്കാരായ ദേശീയവാദികൾ നടത്തിയ പ്രതിഷേധ റാലിക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു. 16 പേർക്ക് പരിക്കുണ്ട്. മണിക്കൂറുകൾക്കുള്ളിൽ നഗരത്തിലെ മറ്റൊരിടത്ത് ഹെലികോപ്റ്റർ തകർന്നുവീണ് രണ്ടുപേർ മരിച്ചു. വെള്ളക്കാരുടെ ചരിത്രം പറയുന്ന പ്രതിമകൾ നീക്കം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നടത്തിയ റാലിയിലേക്കാണ് കാർ പഞ്ഞുകയറിയത്. വെർജീനയിലെ ഷാർലെറ്റ്വില്ലെയിലാണ് സംഭവം. ഹെലികോപറ്റർ തകർന്ന് പൈലറ്റും പോലീസ് ഉദ്യോഗസ്ഥനുമാണ് മരിച്ചത്. സംഭവത്തെ അപലപിച്ച മേയർ മൈക്ക് സിംഗർ പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാൻ ആഹ്വാനം ചെയ്തു. കാർ ഓടിച്ചിരുന്നയാളെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസറ്റ് ചെയ്തു. എന്നാൽ, അയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പരിക്കേറ്റവരെ വെർജീനിയ മെഡിക്കൽ സെന്റർ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിനിടെ ഇന്ന് രാവിലെയുണ്ടായ മറ്റൊരാക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. സംഭവത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപലപിച്ചു. ആക്രമങ്ങളെയും വംശീയ വിദ്വേഷങ്ങളെയും ശക്തമായ ഭാഷയിൽ അപലപിക്കുന്നതായാണ് ട്രംപ് അറിയിച്ചത്. സമരക്കാരും പ്രതിപക്ഷവും തമ്മിലുണ്ടായ ആക്രമണത്തെ തുടർന്ന് മേഖലയിൽ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതിഷേധക്കാർക്ക് ഇടയിലേക്ക് കാർ പാഞ്ഞ് കയറിയത്. 19-ാം നൂറ്റാണ്ടിൽ അമേരിക്കയിലുണ്ടായ ആഭ്യന്തര യുദ്ധത്തിൽ സൈന്യത്തെ നയിച്ച ജനറൽ റോബർട്ട് ഇ. ലീയുടെ പ്രതിമ നീക്കം ചെയ്യുന്നതിനെതിരേയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com