Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ജെഡിയുവില്‍ നിതീഷിനും ശരത് യാദവിനും തൂല്യ അവകാശം: അലി അന്‍വര്‍

ന്യൂഡൽഹി: കഴിഞ്ഞ ചില ആഴ്ചകളായി ജെഡിയു നേതാവ് ശരത് യാദവും മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിലുള്ള ശീതയുദ്ധത്തിനാണ് ബിഹാർ രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. ശരത് യാദവിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതിലൂടെ ശക്തമായ എതിർപ്പാണ് പല കോണിൽ നിന്നും ഉയരുന്നത്. ശരത് യാദവിനെ പുറത്താക്കിയ നടപടി സമൂഹത്തിന് തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്ന് മുതിർന്ന ജെഡിയു നേതാവും എംപിയുമായ അലി അൻവർ അഭിപ്രായപ്പെട്ടു. ബീഹാറിനെ സംബന്ധിച്ച് ഇരു നേതാക്കളും പാർട്ടിക്ക് ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. ശരത് യാദവ് പാർട്ടിയുടെ സ്ഥാപക നേതാവാണെന്നും പിന്നോക്ക വിഭാഗങ്ങൾക്കിടയിലും ദളിതരുടെയും ഇടയിൽ പ്രവർത്തിച്ചിരുന്ന നേതാവാണ് അദ്ദേഹമെന്നും രാജ്യത്തെ രാഷ്ട്രീയ നേതാക്കമാരുടെ ഇടയിൽ സ്വീകാര്യമായ വ്യക്തിത്വമാണ് അദ്ദേഹമെന്നും അലി അഭിപ്രായപ്പെട്ടു. എന്നാൽ, യാദവിന് പുറത്താക്കിയ നടപടിയെ അനുകൂലിച്ച് ജെഡിയു നേതാവായ കെ.സി. ത്യാഗി രംഗത്തെത്തിയിട്ടുണ്ട്. ജെഡിയു എല്ലാവരുടെയും പാർട്ടിയാണെന്നും എന്നാൽ, ഇതിൽ പ്രശ്നമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും, യാദവ് പുറത്തുപോയത് പാർട്ടിക്ക് പുത്തൻ ഉണർവ് നൽകുമെന്നും ത്യാഗി അഭിപ്രായപ്പെട്ടു. പാർട്ടിയിൽ ഇതുവരെ വിഭാഗീയത ഇല്ല. എന്നാൽ, 19ന് നടക്കുന്ന യോഗത്തിൽ ശരത് യാദവും, അലി അൻവറും പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ത്യാഗി അറിയിച്ചു. എന്നാൽ, തനിക്ക് പകരം റാം ചന്ദ്ര സിംഗിനെ രാജ്യസഭയിലെത്തിക്കുന്നതിനോട് താൻ ഈ വിഷയം ഗൗരവമായി കാണുന്നില്ലെന്നാണ് ശരത് യാദവ് പ്രതികരിച്ചത്. വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം ശരത് യാദവിനുണ്ട്. എന്നാൽ, ബിജെപിയുമായി ചേർന്ന് മന്ത്രിസഭാ രൂപീകരിച്ചത് പാർട്ടിയുടെ കൂട്ടായ തീരുമാനത്തെ തുടർന്നാണെന്ന് നിതീഷ് കുമാർ പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com