Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മൊബൈല്‍ വോയിസ് കോള്‍ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ ട്രായ്

ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ കോൾ ചാർജുകൾ വെട്ടിക്കുറയ്ക്കാൻ ടെലികോം റെഗുലേറ്ററി അതേറിറ്റി ( ട്രായ്) തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഒരു നെറ്റ്വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോൾ ഈടാക്കുന്ന ഇന്റർ കണക്ട് യൂസേജ് ചാർജ് (ഐയുസി) ആണ് ട്രായ് വെട്ടിക്കുറയ്ക്കാൻ പോകുന്നത്. നിലവിൽ മിനിറ്റിന് 14 പൈസയാണ് ഉപഭോക്താക്കളിൽ നിന്ന് ഐയുസിയായി മൊബൈൽ സേവന ദാതാക്കൾ ഈടാക്കുന്നത്. ഇത് 10 പൈസയിൽ താഴയാക്കാനാണ് ട്രായ് ആലോചിക്കുന്നത്. ജിയോയുടെ കടന്നുവരവാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഏത് നെറ്റ്വർക്കിലേക്കും സൗജന്യ വോയ്സ് കോളുകളാണ് നൽകുന്നത്. ഇതോടെയാണ് ഐയുസിയിൽ കുറവു വരുത്താൻ ട്രായ് തീരുമാനിച്ചത്. ജിയോ കടന്നുവരുന്നതിന് മുമ്പ് ഐഡിയ, വോഡഫോൺ, എയർടെൽ തുടങ്ങിയ കമ്പനികൾ ഐയുസി ഇനത്തിൽ കോടികളാണ് ഉപഭോക്താക്കളിൽ നിന്ന് നേടിയിരുന്നത്. രാജ്യത്തെ ടെലികോം ഭീമനായ എയർടെൽ കഴിഞ്ഞവർഷം ഐയുസി ഇനത്തിൽ ഉപഭോക്താക്കളിൽ നിന്ന് നേടിയത് 10,279 കോടി രൂപയാണ്. മാത്രമല്ല നിലവിൽ ഈടാക്കുന്ന തുകയിൽ വർധനവ് വരുത്തണമെന്ന പക്ഷക്കാരായിരുന്നു എയർടെൽ. ഇതാവശ്യപ്പെട്ട് അവർ ട്രായ് ചെയർമാന് കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം പരിഗണിക്കാതെയാണ് നിരക്ക് വീണ്ടും കുറയ്ക്കാൻ ട്രായ് തയ്യാറെടുക്കുന്നത്. അങ്ങനെയാണെങ്കിൽ വോയിസ് കോളുകൾക്ക് ഈടാക്കുന്ന നിരക്ക് വീണ്ടും കുത്തനെ കുറയും.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com