Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഗോരഖ്പുരില്‍ മുന്നു കുട്ടികള്‍ കൂടി മരിച്ചു; സര്‍ക്കാരിനെതിരെ ആസ്പത്രി മേധാവി

ലഖ്നൗ: ഗോരഖ്പുരിൽ ബാബാ രാഘവ്ദാസ് മെഡിക്കൽ കോളജിൽ മൂന്നുകുട്ടികൾ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 66 ആയി. ഓക്സിജൻ കിട്ടാതെ നവജാത ശിശുക്കൾ മരിച്ച ആശുപത്രിയിൽ ശിശുമരണങ്ങൾ കൂടുന്നത് സർക്കാരിന് തലവേദനയായിരിക്കുകയാണ്. അതിനിടെ ആശുപത്രി അധികൃതരും സർക്കാരും തമ്മിലുള്ള പ്രസ്താവന യുദ്ധം മുറുകുകയാണ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായാണ് മുന്നുകുട്ടികൾ മരിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയായ ബി.ആർ.ഡിയിൽ ഇതുവരെ മരിച്ചത് 11 പേർ മാത്രമാണെന്നാണ് സർക്കാർ വാദം. അതും ഓക്സിജൻ വിതരണത്തിലെ തകരാറാണെന്ന് അംഗീകരിക്കാനും സർക്കാർ തയ്യാറായിട്ടില്ല. കഴിഞ്ഞ വർഷങ്ങളിലെ മരണ സംഖ്യയേക്കാൾ കുറവാണ് ഈ വർഷമെന്നുമാണ് സർക്കാർ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. നിഷ്കളങ്കരായ കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സസ്പെന്റ് ചെയ്യപ്പെട്ട ആശുപത്രി മേധാവി ഡോ.രാജീവ് മിശ്ര പറഞ്ഞു. എന്നാൽ ആസ്പത്രിക്കു വേണ്ടി പലതവണ ആവശ്യപ്പെട്ടിട്ടും ധനസഹായം നൽകാൻ കൂട്ടാക്കാത്ത യോഗി ആദ്യത്യനാഥ് സർക്കാരിനെ അദ്ദേഹം വിമർശിച്ചു. സമയത്ത് ഫണ്ടുകിട്ടിയിരുന്നെങ്കിൽ കുടിശ്ശികയുണ്ടായിരുന്ന പണം ഓക്സിജൻ കമ്പനിക്ക് കൊടുക്കാനാകുമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ ഈ മാസം നാലിന് മാത്രമാണ് ഡോക്ടർ രാജീവ് മിശ്രയുടെ നിവേദനം ലഭിക്കുന്നതെന്നും തൊട്ടടുത്ത ദിവസം തന്നെ അത് പാസ്സാക്കിയതായും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു. ജൂലൈ മൂന്നു മുതൽ മൂന്നു തവണ ഇക്കാര്യം ആവശ്യപ്പെട്ട് അധികൃതർക്ക് കത്ത് നൽകിയതായി ഡോ.മിശ്ര പറഞ്ഞു. ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോൺഫറൻസിലും ഇക്കാര്യം ആവശ്യപ്പെട്ടു. സംഭവം നടക്കുമ്പോൾ ആശുപത്രി മേധാവി അവധിയെടുത്ത് ഋഷികേശിൽ പോയിരിക്കുകയായിരുന്നവെന്ന വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. തന്റെ ലീവ് ഉന്നത ഓഫീസർമാർ അംഗീകരിച്ചതാണെന്നും അതുകൊണ്ടാണ് യാത്ര പോയതെന്നും അദ്ദേഹം പറഞ്ഞു. 74 പേരാണ് ജപ്പാൻ ജ്വരം ബാധിച്ചവരുടെ വാർഡിലുണ്ടായിരുന്നത്. ഇതിൽ 54 പേർ വെന്റിലേറ്ററിൽ ആയിരുന്നു. ഇവിടെ വെള്ളിയാഴ്ച രാവിലെ ഓക്സിജൻ വിതരണം തടസ്സപ്പെട്ടു. പിന്നീട് പുനഃസ്ഥാപിച്ചു. എന്നാൽ, കുട്ടികളുടെ വാർഡിൽ വെന്റിലേറ്ററിൽ കഴിയുന്ന നവജാത ശിശുക്കൾ ശ്വാസംകിട്ടാതെ മരിക്കുകയും ചെയ്തു. ട്രോമാ സെന്റർ, ജപ്പാൻ ജ്വരം ബാധിച്ചവരുടെ വാർഡ്, നവജാത ശിശുക്കളെ കിടത്തിയ വാർഡ്, പകർച്ചവ്യാധി ഉള്ളവരുടെ വാർഡ്, പ്രസവവാർഡ് എന്നിവിടങ്ങളിലാണ് ഓക്സിജൻ വിതരണം തടസ്സപ്പെട്ടത്. 90 ജംബോ സിലിൻഡറുകൾ വഴിയാണ് ഈ വാർഡുകളിൽ ഓക്സിജൻ വിതരണം. ഇവയിൽ ഓക്സിജൻ തീർന്നതായി കണ്ടെത്താൻപോലും വൈകിയെന്നു പരാതി ഉയർന്നിട്ടുണ്ട്. അതേസമയം ശിശുമരണം നടന്ന ബാബാ രാഘവ്ദാസ് ആശുപത്രി എയിംസ്, സഫ്ദർജംഗ്, റാമമനോഹർ ലോഹ്യ തുടങ്ങിയ രാജ്യത്തെ പ്രധാന ആശുപ്രതികളിൽ നിന്നുള്ള വിദഗ്ദ ഡോക്ടർമാരുടെ സംഘം സന്ദർശിക്കുന്നുണ്ട്. കേന്ദ്രസഹമന്ത്രി അനുപ്രിയ പട്ടേൽ, സംസ്ഥാന ആരോഗ്യ മന്ത്രി എന്നിവരും സന്ദർശനം നടത്തും. വിഷയത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com