Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പ്രശ്‌നം വഷളാക്കരുതെന്ന് ചൈന

ബെയ്ജിങ്: സംഘർഷം കടുപ്പിക്കുന്നതരത്തിലുള്ള വാക്കുകളും പ്രവൃത്തിയും ഒഴിവാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കയോടും ഉത്തരകൊറിയയോടും അഭ്യർഥിച്ചു. ഇരുരാജ്യങ്ങളുടെയും നേതാക്കൾ വാക്പോരിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് അഭ്യർഥന. ഉത്തരകൊറിയയുടെ സുഹൃത്താണ് ചൈന. യു.എസിനെ ആക്രമിച്ചാൽ ഉത്തരകൊറിയ മനസ്താപിക്കേണ്ടിവരുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഷി അദ്ദേഹത്തെ ഫോൺ ചെയ്തത്. ഉത്തരകൊറിയ പ്രകോപനപരമായ സ്വഭാവം വെടിയണമെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. കൊറിയൻ മുനമ്പിനെ അണ്വായുധ മുക്തമാക്കാനും ഇവിടെ സമാധാനം നിലനിർത്താനും ഇരുരാജ്യത്തിനും താത്പര്യമുണ്ടെന്ന് ഷി പറഞ്ഞു. പ്രശ്നം സമാധാനപരമായി പരിഹരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരുനേതാക്കളും പറഞ്ഞു. ട്രംപിന്റെ വാക്കുകളിൽ കടുത്ത ആശങ്കയുണ്ടെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. നയതന്ത്രമാണ് പ്രശ്നപരിഹാരത്തിനുള്ള മാർഗമെന്ന് ജർമൻ ചാൻസലർ ആംഗേല മെർക്കൽ അഭിപ്രായപ്പെട്ടു. ഉത്തരകൊറിയയാണ് പ്രശ്നത്തിനു കാരണമെന്നും അത് അവസാനിപ്പിക്കേണ്ടതും അവർ തന്നെയാണെന്നും ബ്രിട്ടൻ പറഞ്ഞു. ഗ്വാമിന് ട്രംപിന്റെ ഉറപ്പ് വാഷിങ്ടൺ: നിങ്ങൾ സുരക്ഷിതരാണ്. ഞങ്ങൾ 1000 ശതമാനവും നിങ്ങൾക്കൊപ്പമാണ് - ആക്രമണഭീഷണി നേരിടുന്ന ഗ്വാമിന്റെ ഗവർണറെ ഫോണിൽ വിളിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉറപ്പുനൽകി. ട്രംപും ഗവർണർ എഡ്ഡി കാൽവോയുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഗ്വാം ട്വീറ്റ് ചെയ്തു. യു.എസ്. താഡ് മിസൈൽ പ്രതിരോധസംവിധാനം സ്ഥാപിച്ചിട്ടുള്ള സ്ഥലമാണ് ഗ്വാം. ട്രംപിന്റെ ഉറപ്പിനുശേഷം ഗ്വാമിന് കൂടുതൽ ആത്മവിശ്വാസം കൈവന്നതായി കാൽവോ പറഞ്ഞു. നേരിടാനൊരുങ്ങി ജപ്പാൻ ടോക്യോ: ഗ്വാമിനെ ആക്രമിക്കുമെന്ന ഭീഷണിയെത്തുടർന്ന് ജപ്പാൻ മിസൈൽ പ്രതിരോധസംവിധാനം വിന്യസിച്ചു. പാട്രിയറ്റ് മിസൈൽ പ്രതിരോധസംവിധാനമാണ് വിന്യസിച്ചത്. ആക്രമിച്ചാൽ ഉത്തരകൊറിയയുടെ മിസൈലുകളും റോക്കറ്റുകളും വെടിവെച്ചിടുമെന്ന് ജപ്പാൻ വ്യക്തമാക്കിയിട്ടുണ്ട്. ഗ്വാമിലേക്കുള്ള മിസൈലിന്റെ സഞ്ചാരപഥമെന്ന് ഉത്തര കൊറിയ പറഞ്ഞ ഷിമാനെ, ഹിരോഷിമ, കൊച്ചി എന്നിവിടങ്ങളിലാണ് പാട്രിയറ്റ് വിന്യസിച്ചതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവയ്ക്കടുത്തുള്ള എഹൈമിലും മിസൈൽ പ്രതിരോധസംവിധാനം സ്ഥാപിച്ചിട്ടുണ്ട്. മിസൈലുകളെ വെടിവെച്ചിടാൻ സംവിധാനമുള്ള പടക്കപ്പൽ ജപ്പാൻ കടലിലും വിന്യസിച്ചിട്ടുണ്ട്. 35 ലക്ഷം പേരെ ഉത്തര കൊറിയ പട്ടാളത്തിൽ ചേർക്കുന്നു സോൾ: അമേരിക്കയോട് പോരാടാനായി സൈന്യത്തിൽ ചേരാൻ 34.7 ലക്ഷം പൗരൻമാരോട് ഉത്തരകൊറിയ ആവശ്യപ്പെട്ടു. വിദ്യാർഥികൾ, ചെറുപ്പക്കാരായ തൊഴിലാളികൾ, വിരമിച്ച സൈനികർ എന്നിവരോടാണ് ഇക്കാര്യം നിർദേശിച്ചതെന്ന് ഭരണകൂടത്തിന്റെ പത്രമായ റൊഡോങ് സിൻമുൻ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് ഏഴിന് യു.എൻ. രക്ഷാസമിതി ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്. 2.5 കോടിയാണ് ഉത്തര കൊറിയയുടെ ജനസംഖ്യ. ഏഴുലക്ഷത്തിനും 13 ലക്ഷത്തിനുമിടയിലാണ് സൈനികരുടെ എണ്ണം. ഇന്ത്യക്ക് സഹായിക്കാനാവും വാഷിങ്ടൺ: ഉത്തരകൊറിയൻ പ്രശ്നം പരിഹരിക്കാൻ ഇന്ത്യക്ക് സഹായിക്കാനാകുമെന്ന് യു.എസ്. പസഫിക് കമാൻഡിന്റെ കമാൻഡർ അഡ്മിറൽ ഹാരിസ് ഹാരി പറഞ്ഞു. ഇന്ത്യയുടേത് കനത്തശബ്ദമാണെന്നും ആളുകൾ ശ്രദ്ധിക്കുമെന്നും ഞാൻ കരുതുന്നു. സംഘർഷത്തെ അമേരിക്ക എങ്ങനെ കാണുന്നു എന്നതിനെ അർഹിക്കുന്ന ഗൗരവത്തിൽ ഉത്തരകൊറിയയെ മനസ്സിലാക്കിക്കാൻ ഇന്ത്യക്ക് കഴിഞ്ഞേക്കും -അദ്ദേഹം പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com