Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മകളെയും കാത്ത് അവരിരുന്നു: മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞും

ഗോരഖ്പുർ: കരഞ്ഞുകൊണ്ടല്ലാതെ സിച്ചിയ ഗ്രാമത്തിൽനിന്നുള്ള സഹിദിനും ഭാര്യ രെഹാനയ്ക്കും അത് പറയാനാകില്ല. ഏഴുവയസ്സുള്ള പൊന്നോമന മകൾ ഖുശി കൺമുന്നിൽ ജീവനറ്റുകിടക്കുന്നു. കഴിഞ്ഞദിവസംവരെ കളിച്ചുചിരിച്ച് ഒപ്പമുണ്ടായിരുന്നവൾ. പനിയായിരുന്നു അവൾക്ക്. സ്വകാര്യ ആസ്​പത്രിയിൽനിന്ന് നിർദേശിച്ചതനുസരിച്ച് ബുധനാഴ്ച പാതിരാത്രി ഗോരഖ്പുരിലെ ബാബാ രാഘവ ദാസ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. ശ്വാസതടസ്സം ഉള്ളതിനാൽ ഓക്സിജൻ ബാഗ് വെക്കാൻ പറഞ്ഞു. അത് ചെയ്തു. ഏറെ കഴിഞ്ഞാണ് ഓക്സിജൻ തീർന്നതായി അറിഞ്ഞത്. പിന്നീട് നോക്കുമ്പോൾ ആളുകൾ ആസ്​പത്രിയിൽ ബഹളംവെക്കുന്ന കാഴ്ച. അല്പംഭേദം ആയിരുന്ന ഖുശിക്കു ഉച്ചയോടെ അസുഖം കൂടി. വെള്ളിയാഴ്ച അത്യാഹിത വിഭാഗത്തിലായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ ശരീരം ഐസ് പോലെ തണുത്തുമരവിച്ചു. അനക്കം ഉണ്ടായില്ല. പ്രശ്നമില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. വൈകിട്ട് മകൾ മരിച്ചിട്ടും രാത്രി പത്തുമണിയോടെയാണ് മരണം സ്ഥിരീകരിക്കാൻ ഡോക്ടർമാർ തയ്യാറായത്. കുട്ടിയുടെ നനഞ്ഞ അടിയുടുപ്പ് മാറ്റാൻ പോലും സമ്മതിച്ചില്ല. ആസ്​പത്രി ആംബുലൻസ് വിട്ടു തന്നതുമില്ല. ഒടുക്കം രാത്രി 800 രൂപ നൽകി മകളുടെ ജഡവുമായി ഗ്രാമത്തിലേക്ക് മടങ്ങേണ്ടിവന്നെന്ന് സഹിദും രെഹാനയും പറഞ്ഞു. ഗോരഖ്പുർ ഖുശിനഗർ സ്വദേശിയും കൂലിപ്പണിക്കാരനുമായ വിജയ്ക്കും ഭാര്യയ്ക്കും ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷം ഉണ്ടായ കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നു. പനിയാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പിന്നീട് മരണം അറിയിച്ചു. ഇതിന് സമാനമാണ് കുഞ്ഞുങ്ങൾ മരിച്ച എല്ലാ രക്ഷിതാക്കളുടെയും സ്ഥിതി. മകൾ മണിക്കൂറുകൾ മുൻപ് ശ്വാസം കിട്ടാതെ മരിച്ചിട്ടും ആസ്​പത്രിക്കാർ മറച്ചുവെച്ചെന്നും മോശമായി പെരുമാറിയെന്നും അവർ പറഞ്ഞു. ഡോക്ടറെ കാണാനോ എന്തുസംഭവിച്ചെന്ന് ചോദിക്കാൻ പോലുമോ ആസ്​പത്രി അധികൃതർ സമ്മതിച്ചില്ല. മരണകാരണം അറിയാൻ മൃതദേഹപരിശോധനയുണ്ടായില്ല. ഓക്സിജൻ കിട്ടാതെയല്ല മരണമെന്ന് ആസ്​പത്രി അധികൃതർ പറയുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് മൃതദേഹപരിശോധന നടത്താതെ കുട്ടികളുടെ മൃതദേഹം വിട്ടുനൽകി എന്നാണ് വീട്ടുകാരുടെ ചോദ്യം. മരണത്തിൽ പകച്ചും കണ്ണീരിൽ കുതിർന്നും രക്ഷിതാക്കൾ ബാബാ രാഘവ ദാസ് മെഡിക്കൽ കോളേജ് ജില്ലയിലെ പാവപ്പെട്ടവരുടെ ആശ്രയമാണ്. അസൗകര്യങ്ങൾ ഒട്ടേറെയുണ്ടെങ്കിലും പതിനായിരക്കണക്കിനു ജനങ്ങൾ ചികിത്സയ്ക്കെത്തുന്ന ഇടം. പനിയും പകർച്ചവ്യാധിയും പിടിച്ചെത്തുന്നവർ ധാരാളം. മഴയുള്ളതിനാൽ ഡെങ്കിപ്പനിയും ജപ്പാൻ ജ്വരം ഉൾപ്പെടെയുള്ള അസുഖങ്ങളും ഏറ്റവുമധികം പടർന്നുപിടിച്ച ജില്ലയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം ഗോരഖ്പുർ. മരണവും കുറവല്ല.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com