Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഹയര്‍സെക്കന്‍ഡറി ഓണപ്പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് കടുപ്പമാവും

മഞ്ചേരി: അധ്യയനത്തിന്റെ പകുതി ദിവസങ്ങളുംഅധ്യാപകർ പരീക്ഷാമൂല്യനിർണയത്തിന് മാറ്റിവെയ്ക്കേണ്ടിവന്നതോടെ ഹയർസെക്കൻഡറി ഓണപ്പരീക്ഷ വിദ്യാർഥികളെ വലച്ചേക്കും. മിക്ക സ്കൂളുകളിലും സിലബസ് പകുതിപോലും പൂർത്തിയാക്കിയിട്ടില്ല. ജൂൺ പകുതിയോടെ രണ്ടാംവർഷ സേ-ഇംപ്രൂവ്മെന്റ് പരീക്ഷാജോലിക്ക് അധ്യാപകർ പോയി. തിരിച്ചുസ്കൂളിലെത്തിയപ്പോൾ നാലുദിവസത്തെ ഐ.ടി. പരിശീലനത്തിനും പോകേണ്ടിവന്നു. ജൂലായ് മാസത്തിൽ ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷയും പിന്നീട് മൂല്യനിർണയവും തുടങ്ങി. മൂല്യനിർണയക്യാമ്പ് ഇപ്പോഴും നടന്നുവരികയാണ്. രണ്ടുമാസത്തിനിടയിൽ 20 ഓളം ദിവസങ്ങളാണ് നഷ്ടമായത്. കണക്ക്, ഫിസിക്സ്, കെമിസ്ട്രി, അക്കൗണ്ടൻസി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലാണ് പാഠഭാഗങ്ങൾ എങ്ങുമെത്താതെ കിടക്കുന്നത്. ഏറ്റവുംകൂടുതൽ വിദ്യാർഥികൾ പുനഃപരീക്ഷയെഴുതുന്നതും ഈ വിഷയങ്ങളിലാണ്. പ്ലസ് വൺ പുനഃപരീക്ഷ ഇത്തവണ നേരത്തെയാക്കിയതാണ് പ്രശ്നം സങ്കീർണമാകാൻ കാരണമായത്. ഇതിനിടയിലാണ് ഓണപ്പരീക്ഷയ്ക്ക് മുമ്പ് അധ്യാപകർക്ക് അവരവരുടെ വിഷയങ്ങളിലുള്ള പരിശീലനംകൂടി നടത്താൻ വിദ്യാഭ്യാസവകുപ്പ് ഇപ്പോൾ ആലോചിക്കുന്നത് 21 മുതലാണ് ഹയർസെക്കൻഡറി പരീക്ഷ തുടങ്ങുന്നത്. ഓണപ്പരീക്ഷയുടെ ചോദ്യപേപ്പർ ഇത്തവണ തയ്യാറാക്കുന്നത് എസ്.സി.ഇ.ആർ.ടിയാണ്. അതിനാൽത്തെന്നെ ചോദ്യപേപ്പർ സംബന്ധിച്ച് മുൻധാരണയുമില്ല. പാഠഭാഗങ്ങൾ തീരാതെ എങ്ങനെ പരീക്ഷയെഴുതണമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. മുമ്പില്ലാത്തവിധം ചിലദിവസങ്ങളിൽ രണ്ടുനേരവും പരീക്ഷയുള്ളതും ബുദ്ധിമുട്ടാവുന്നുണ്ട്. അധ്യാപകപരിശീലനങ്ങൾ മാറ്റിവെച്ച് പരീക്ഷാനടത്തിപ്പിൽ ക്രമീകരണങ്ങൾ വരുത്തണമെന്ന് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂളുകളിലെ വിദ്യാർഥികളുടെ ഓണാഘോഷത്തിനുള്ള അവസരം നിഷേധിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം. രാധാകൃഷ്ണൻ, ഡോ.സാബുജി വർഗീസ്, ആർ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com