Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പാചകത്തൊഴിലാളിക്ക് 8800, പ്രധാനാധ്യാപകന് 8200: ഇതാണ് 'സ്‌പെഷ്യല്‍'സ്‌കൂള്‍

കോട്ടയ്ക്കൽ: സ്കൂളിൽ ഭക്ഷണം വെയ്ക്കുന്നവരുടെ ശമ്പളം 8800, അവിടത്തെ പ്രധാനാധ്യാപകന്റെ ശമ്പളം 8200. സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂൾ അധ്യാപകരുടെ അവസ്ഥയാണിത്. 2500 മുതൽ 8200 രൂപവരെയാണ് അധ്യാപകർക്കും അനധ്യാപകർക്കും ഓണറേറിയമായി ലഭിക്കുന്നത്. സംസ്ഥാനത്ത് 293 സ്കൂളുകളിലായി 3500-ഓളം അധ്യാപകരാണ് ഈ മേഖലയിലുള്ളത്. 5000-ത്തിലധികം ജീവനക്കാരും. ഉച്ചഭക്ഷണപദ്ധതിയിൽപ്പെടുത്തി എ.ഇ.ഒ. നേരിട്ട് പ്രതിഫലം നൽകുന്നതുകൊണ്ടാണ് പാചകക്കാർക്ക് പ്രധാനാധ്യാപകനെക്കാൾ ശന്പളം ലഭിക്കുന്നത്. ഈ മേഖലയിലെ അധ്യാപകരോടും കുട്ടികളോടും സർക്കാരിന്റെ സമീപനം ഖേദകരമാണെന്ന് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ് ചെയർമാൻ ഫാ. റോയ് വടക്കയിൽ പറഞ്ഞു. അവഗണന ഇങ്ങനെ * സംസ്ഥാനത്ത് ആറുലക്ഷത്തിനും എട്ടുലക്ഷത്തിനുമിടയിൽ കുട്ടികൾ. സർക്കാർ നേരിട്ട് നടത്തുന്നത് തിരുവനന്തപുരത്ത് പാങ്ങപ്പുറത്തുള്ള സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്കൂൾ മാത്രം. * മറ്റ് എല്ലാ വിദ്യാലയങ്ങളും നടത്തുന്നത് സർക്കാരിതര സന്നദ്ധസംഘടനകൾ * മുൻവർഷങ്ങളിൽ ഈ സ്കൂളുകൾക്കായി 15 കോടി രൂപ അനുവദിച്ചു. ഈ വർഷം അത് 12 കോടിയാക്കി വെട്ടിക്കുറച്ചു. * ശമ്പളസ്കെയിൽ പുതുക്കിയതായി ഉത്തരവിറക്കിയെങ്കിലും ഫണ്ടിന്റെ 20 ശതമാനംപോലും ഓണറേറിയമായി ഗ്രാൻഡിൽ ഉൾപ്പെടുത്തിയില്ല. * 100 കുട്ടികൾക്ക് മുകളിലുള്ള 33 സ്കൂളുകളെ എയ്ഡഡ് ആക്കി 2015-ൽ ഉത്തരവിറങ്ങിയെങ്കിലും തുടർനടപടിയില്ല. * മുൻവർഷങ്ങളിൽ 2000 രൂപ അധിക ഓണറേറിയം നൽകിയിരുന്നെങ്കിലും ഇപ്പോളതും നിലച്ചു. * 2015-ൽ മാത്രമാണ് 500 രൂപ ഓണം ബത്ത കിട്ടിയത്. * കുറഞ്ഞ ശമ്പളംമൂലം പല സ്കൂളുകൾക്കും ആവശ്യത്തിന് അധ്യാപകരെ കിട്ടാത്ത സ്ഥിതി * ഇത്തരം കുട്ടികൾക്ക് തദ്ദേശസ്ഥാപനങ്ങൾ 20,000 രൂപ സ്കോർഷിപ്പ് നൽകണമെന്ന് ഉത്തരവുണ്ടെങ്കിലും പല പഞ്ചായത്തുകളും നൽകുന്നില്ല.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com