Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഗലുവ്വിന് പ്രായം ആറു മാസം; നാലുമാസം കാട്ടില്‍, രണ്ടുമാസം ജയിലില്‍

കാളികാവ്: ഈ പിഞ്ചുകുഞ്ഞ് ചെയ്ത തെറ്റെന്താണ് ..? അമ്മയുടെ ലാളനയും അച്ഛന്റെ സ്‌നേഹവും നുകരേണ്ട പ്രായത്തില്‍ കോടതിയിലും ജയിലിലും. സ്‌നേഹംപകരാന്‍ ബന്ധുക്കളില്ല, പകരം ചുറ്റും തോക്കേന്തിയ പോലീസുകാര്‍. കുഞ്ഞുകണ്ണുകള്‍ വിടര്‍ത്തി അവന്‍ ഇടക്കിടെ ചുറ്റുംനോക്കുന്നു,നിഷ്‌കളങ്കമായി ചിരിക്കുന്നു. മാവോവാദി നേതാവ് കന്യാകുമാരിയുടെ മകനാണ് ഗലുവ്വ്. അമ്മ പോലീസിന്റെ പിടിയിലായതോടെയാണ് ഗലുവ്വിന്റെ ജീവിതം ജയിലിലും കോടതിയിലുമായി മാറിയത്. അമ്മയുടെ ദൃഢനിശ്ചയവും വീറും മകന്റെ പേരില്‍പ്പോലുമുണ്ട്. ഗലുവ്വ് എന്നാല്‍ വിജയി, തിരിച്ചടിക്കുന്നവന്‍ എന്നൊക്കെയാണ് അര്‍ഥം. പേരിന്റെ വേരുകിടക്കുന്നത് ഉറുദുവിലോ അറബിയിലോ ആണ്. അമ്മയുെട ജീവിതത്തെ മാറ്റിമറിച്ചുകൊണ്ടായിരുന്നു ഗലുവ്വിന്റെ ജനനം. ഗലുവ്വിന്റെ വരവോടെ മാവോവാദികളിലെ തീപ്പൊരിയായ കന്യാകുമാരി പാടെ മാറി. കുഞ്ഞിന്റെ സുരക്ഷിതജീവിതത്തിന് വേണ്ടി കന്യാകുമാരി പോരാട്ടജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. രണ്ടുമാസംമുമ്പ് കര്‍ണാടക പോലീസില്‍ കന്യാകുമാരി സ്വമേധയാ കീഴടങ്ങി. 34ല്‍ പരം കേസുകളുള്ള കന്യാകുമാരിയെ കര്‍ണാടക ജയിലിലടച്ചു. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കന്യാകുമാരിക്കൊപ്പം ഗലുവ്വും പോയി. രണ്ടുമാസം അവിടെ ജയില്‍വാസം. പിന്നെ കേസുകളില്‍ നിന്ന് കേസുകളിലേക്ക് കന്യാകുമാരി നീങ്ങുമ്പോള്‍ കോടതിയിലും ജയിലിലുമായി കൂടെ ഒന്നുമറിയാത്ത ഗലുവ്വും. പൂര്‍ണ ഗര്‍ഭിണിയായിരുന്നപ്പോള്‍പ്പോലും മാവോവാദ പ്രവര്‍ത്തനരംഗത്ത് കന്യാകുമാരി സജീവമായിരുന്നു. സൂക്ഷ്മ നിരീക്ഷണമേര്‍പ്പെടുത്തി പിടികൂടാന്‍ കാവിലിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ചാണ് കുട്ടിക്ക് ജന്‍മം നല്‍കുന്നത്. കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പോലീസ് ഇന്റലിജന്‍സ് സംവിധാനങ്ങളെ കബളിപ്പിച്ചാണ് ബെംഗളൂരുവിലെ ഒരു ആസ്​പത്രിയില്‍ കുട്ടിക്ക് ജന്മംനല്‍കിയത്. ഉഷ എന്ന പേരിലാണ് പ്രസവത്തിന് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. നാലുമാസംവരെ കാട്ടിലും ആദിവാസികള്‍ക്കിടയിലും കന്യാകുമാരി കുട്ടിയുമായി കഴിച്ചുകൂട്ടി. ജയിലറയ്ക്കുള്ളിലാണെങ്കിലും ഗലുവ്വിന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ല. എല്ലാവരുടെയും കണ്ണിലുണ്ണിയായി അവന്‍ വളരുകയാണ്. മൂന്നുദിവസമായി ഗലുവ്വ് അമ്മയോടൊപ്പം കേരളത്തിലാണ്. കുട്ടിയുടെ സാന്നിധ്യം കന്യാകുമാരിക്കെന്നപോലെ പോലീസിനും പ്രയാസമാകുന്നുണ്ട്. സ്വതന്ത്രമായി കന്യാകുമാരിയെ ചോദ്യംചെയ്യാന്‍ കഴിയുന്നില്ല. കീഴടങ്ങിയ സ്ഥിതിക്ക് കര്‍ണാടകയിലെ നിയമ നടപടി അവസാനിച്ചാല്‍ കുട്ടിയെ താലോലിച്ച് വളര്‍ത്തണമെന്നതുതന്നെയാണ് അമ്മയുടെ തീരുമാനം.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com