Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ ഇരയുടെ അച്ഛന്‍ വെട്ടിക്കൊന്നു

പുണെ: പതിനേഴുകാരിയെ ബലാത്സംഗംചെയ്ത കേസിൽ ബാലനീതിബോർഡ് ജാമ്യം നൽകിയ പ്രതിയെ ഇരയുടെ അച്ഛൻ റോഡിൽ വെട്ടിക്കൊന്നു. സംഭവം നടന്ന് നാലുമാസം തികഞ്ഞ ദിവസമാണിത്. രക്ഷിക്കാനെത്തിയ പ്രതിയുടെ അച്ഛനും അമ്മയ്ക്കും പരിക്കേറ്റു. പ്രതിയുടെ അമ്മയെ ബലാത്സംഗത്തിനിരയായ പെൺകുട്ടിതന്നെയാണ് ആക്രമിച്ചത്. പെൺകുട്ടിയും അച്ഛനും ഒളിവിലാണ്. പുണെയിൽനിന്ന് 100 കിലോമീറ്റർ അകലെ ഇൻദാപുരിൽ ഏപ്രിൽ 10-നാണ് ബലാത്സംഗം നടന്നത്. പെൺകുട്ടിയും പ്രതിയും ഇവിടത്തെ കർഷകകുടുംബങ്ങളിൽപ്പെട്ടവരും അകന്ന ബന്ധുക്കളുമാണ്. സംഭവത്തെക്കുറിച്ച് പെൺകുട്ടിതന്നെയാണ് പോലീസിൽ നേരിട്ട് പരാതിനൽകിയത്. പ്രതിക്ക് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി, കുട്ടികളുടെ കോടതി ഉടനടി ജാമ്യം നൽകിയിരുന്നു. അന്നുതന്നെ പെൺകുട്ടിയുടെ അച്ഛൻ പ്രതിയുടെ വീട്ടിലെത്തി, മകൾക്ക് നീതിയുറപ്പാക്കാൻ കോടതിയുടെ ആവശ്യം തനിക്കില്ലെന്ന് ഭീഷണി മുഴക്കി. ഇതേത്തുടർന്ന്, പഠനം നടത്തുന്ന ഇൻദാപുരിലെ ഐ.ടി.ഐ. ഹോസ്റ്റലിലേക്ക് പ്രതി താമസംമാറ്റുകയുംചെയ്തു. കഴിഞ്ഞദിവസം പരീക്ഷ പൂർത്തിയാക്കി ഹോസ്റ്റലിൽനിന്ന് യുവാവ് വീട്ടിലെത്തിയ വിവരം അറിഞ്ഞാണ് പെൺകുട്ടിയുടെ അച്ഛൻ മൂർച്ചയുള്ള ആയുധവുമായി മകളോടൊപ്പം അവിടെ എത്തിയത്. തടയാനെത്തിയ പ്രതിയുടെ അച്ഛന്റെ മുഖത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ റോഡിൽ പിന്തുടർന്നാണ് ആക്രമണം നടത്തിയത്. സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com