Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
എസ്.എഫ്.ഐയും എ.ബി.വി.പിയും സമാനമെന്ന് എ.ഐ.എസ്.എഫ്. സംഘടനാറിപ്പോര്‍ട്ട്

കണ്ണൂർ: ഇടതുവിദ്യാർഥി കൂട്ടായ്മയ്ക്ക് തടസ്സമാകുന്നത് സർക്കാർ-എസ്.എഫ്.ഐ. നിലപാടാണെന്ന് എ.ഐ.എസ്.എഫിന്റെ സംഘടനാറിപ്പോർട്ട്. കണ്ണൂരിൽ സംസ്ഥാന സമ്മേളനത്തിൽ ഞായറാഴ്ച അവതരിപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ഈ പരമാർശങ്ങൾ. ബി.ജെ.പി. സർക്കാരിനെതിരേ നിലപാടെടുക്കുമ്പോഴും സർക്കാരിൽ ചിലർക്ക് മോദി ബാധയാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ലോ അക്കാദമി, ജിഷ്ണു പ്രണോയിയുടെ മരണം, സ്വാശ്രയ വിദ്യാഭ്യാസം തുടങ്ങിയവയിലെല്ലാം സർക്കാരിനെതിരായ കുറ്റങ്ങൾ റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നു. യു.ഡി.എഫ്. സർക്കാർ കാണിച്ച സമീപനംപോലും വിദ്യാർഥി സംഘടനകളോട് ഈ സർക്കാരിനില്ല. രണ്ടുവർഷം കഴിഞ്ഞിട്ടും വിദ്യാർഥി സംഘടനാപ്രതിനിധികളുമായി ചർച്ച നടത്തിയില്ല. എസ്.എഫ്.ഐയും സർക്കാരും കാണിച്ച ഒളിച്ചുകളിക്ക് എ.ഐ.എസ്.എഫും സി.പി.ഐ. നേതൃത്വവും കൂട്ടുനിൽക്കാത്തതിന്റെ ഫലമായി ലോ അക്കാദമി സമരത്തിൽ മാത്രമാണ് ഏക ചർച്ചനടന്നത്. എ.ബി.വി.പിയുടെ നിലപാടിനെതിരേ നിലപാടെടുക്കുന്ന എസ്.എഫ്.ഐ., സമാന സമീപനമാണ് അവർക്ക് സ്വാധീനമുള്ള കോളേജുകളിൽ നടപ്പാക്കുന്നത്. തിരുവനന്തപുരം എം.ജി. കോളേജിൽ എ.ബി.വി.പി.യുടെ ഫാസിസ്റ്റ് നിലപാടാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെങ്കിലും കേരളത്തിലെ മറ്റ് 64 കാമ്പസുകളിൽ എസ്.എഫ്.ഐയാണ് ഇതേനിലപാട് സ്വീകരിക്കുന്നത്. വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തിനെതിരേ ഇടതുവിദ്യാർഥി കൂട്ടായ്മയുണ്ടാക്കാനായിരുന്നു ശ്രമം. എന്നാൽ, ഇടതുമുന്നണി കൺവീനർ വിളിച്ചുചേർത്ത യോഗത്തിൽ ഇതംഗീകരിക്കാൻ എസ്.എഫ്.ഐ. തയ്യാറായിരുന്നില്ല. അസഹിഷ്ണുതയുള്ളവരോട് സഖ്യം വേണ്ടെന്ന നിലപാടാണ് കേരള സർവകലാശാല തിരഞ്ഞെടുപ്പിൽ എ.ഐ.എസ്.എഫ്. സ്വീകരിച്ചത്. 27 പുതിയ സ്വാശ്രയകോളേജുകളിൽ എ.ഐ.എസ്.എഫ്. പുതിയ യൂണിറ്റ് തുടങ്ങിയപ്പോൾ പെൺകുട്ടികളടക്കമുള്ള പ്രവർത്തകരെ മർദിക്കാനാണ് എസ്.എഫ്.ഐ. ഒരുങ്ങിയത്. ഇവരാണ് എ.ബി.വി.പി.യുടെ ഫാസിസ്റ്റ് സമീപനത്തിനെതിരേ സംസാരിക്കുന്നതെന്ന പരിഹാസവും റിപ്പോർട്ടിലുണ്ട്. യൂണിവേഴ്സിറ്റി കാമ്പസിലെ സദാചാര ഗുണ്ടായിസം, മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിന്റെ കസേരകത്തിച്ചത്, വിക്ടോറിയ കോളേജിൽ ശവക്കല്ലറ ഒരുക്കിയത് എന്നിവയെല്ലാം ഫാസിസ്റ്റ് സമീപനത്തിന്റെ തെളിവാണ്. ഇതിനെ വിദ്യാർഥികളുടെ ഉന്നത കലാസൃഷ്ടിയെന്ന് വിശേഷിപ്പിച്ച സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ നിലപാട് അപക്വമാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com