Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
രക്തമൂലകോശദാനം: ആയിരത്തിലധികം രോഗികള്‍ ദാതാക്കളെ തേടുന്നു

കൊച്ചി: രക്താർബുദംപോലുള്ള രോഗങ്ങൾക്ക് അവസാന പ്രതീക്ഷയായ രക്തമൂലകോശം മാറ്റിവയ്ക്കൽ കാത്ത് ആയിരത്തിലധികം രോഗികൾ. ദാതാവിനെ കാത്തിരിക്കുന്നവരിലേറെയും കുട്ടികളാണ്. ഇന്ത്യയിൽ നിലവിൽ 2,70,000 ദാതാക്കളാണുള്ളത്. കേരളത്തിൽ 5246 പേരും. ഈ കണക്കുകൾ നിലവിലെ സാഹചര്യങ്ങളെ സഹായിക്കുന്നതല്ല. രക്തമൂലകോശ ദാനത്തിനായി 2016 അവസാനംവരെ ആയിരത്തിനുമേൽ അപേക്ഷകളാണ് ലഭിച്ചതെന്ന് ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ റെജിസ്റ്ററി കേരള ഘടകം തലവൻ എബി സാം ജോൺ പറഞ്ഞു. ശരിയായ ബോധവത്കരണമില്ലാത്തതാണ് ജനങ്ങളെ രക്തമൂലകോശം ദാനം ചെയ്യുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്ന് ഹെമറ്റോളജിസ്റ്റ് ഡോ. നീരജ് സിദ്ധാർഥൻ പറഞ്ഞു. എങ്ങനെ ഒരു സ്റ്റെം സെൽ ഡോണർ ആകാം രക്തദാനംപോലെ വളരെ എളുപ്പവും സുരക്ഷിതവുമായ പ്രക്രിയയാണ് രക്തമൂലകോശദാനം. ജനിതക സാമ്യമാണ് ഇതിനാവശ്യം. കുടുംബത്തിൽനിന്ന് ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താൻ സാധ്യത 25 ശതമാനംമാത്രമാണ്. ഇതിനാലാണ് നവജാത ശിശുക്കളുടെ പൊക്കിൾക്കൊടിയിൽനിന്ന് മൂലകോശങ്ങൾ ശേഖരിക്കാനുള്ള പദ്ധതികൾ ആസ്​പത്രി അധികൃതർ ആരംഭിച്ചിരിക്കുന്നത്. ജനിതക സാമ്യം കണ്ടെത്തുന്നതിന് എട്ടുമുതൽ പത്ത് ആഴ്ചവരെ സമയം ആവശ്യമാണ്. രക്തമൂലകോശദാനം ചെയ്യാൻ സമ്മതപത്രം നൽകുന്നതിനുമുമ്പ് ഡോക്ടർമാർ, സ്റ്റെം സെൽ ഡോൺ രജിസ്റ്ററി, വെബ്സൈറ്റുകൾ എന്നിവയെ ആശ്രയിച്ച് പ്രക്രിയയെക്കുറിച്ച് അവബോധമുണ്ടാക്കണം. ദാതാവിന്റെ ഹ്യൂമൻ ലൂക്കോസൈറ്റ് ആന്റിജൻ (എച്ച്.എൽ.എ.) രോഗിയുടേതുമായി ചേരുന്നുണ്ടോ എന്നു പരിശോധിക്കും. ചേരുന്നുവെങ്കിൽ വ്യക്തിയെ ആദ്യ വിദഗ്ധ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഹെപ്പറ്റൈറ്റിസ് ബി, എച്ച്.ഐ.വി. തുടങ്ങിയ രോഗങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തും. ദാതാവാകുന്നതിങ്ങനെ 1. എച്ച്.എൽ.എ. അറിയുന്നതിന് കവിൾത്തടങ്ങൾക്കുള്ളിലെ സെല്ലുകൾ ശുദ്ധമായ കോട്ടൻ ബഡ്സ് ഉപയോഗിച്ച് ശേഖരിക്കും. 2. ഈ സാമ്പിളുകൾ ലാബുകളിൽ നൽകി എച്ച്.എൽ.എ. കണ്ടെത്തി രജിസ്റ്ററിയുടെ ഡാറ്റാബേസിൽ സൂക്ഷിക്കും. ഈ നടപടിക്രമങ്ങളിലൂടെ ഒരു വ്യക്തി രക്തമൂലകോശ ദാനത്തിന് തയ്യാറായ ദാതാവാകും 3. ആദ്യം മൂലകോശം രക്തത്തിലേക്കെത്തിക്കാനുള്ള കുത്തിവെപ്പെടുക്കണം 4. നാലുദിവസത്തെ കുത്തിവെപ്പിലൂടെ മജ്ജയിലെ കോശങ്ങൾ രക്തത്തിലേക്ക് പ്രവഹിക്കും. ഇത് രക്തദാനം പോലുള്ള പ്രക്രിയയിലൂടെ രോഗിക്ക് നൽകും. 5. രോഗിക്ക് അനുയോജ്യമായ മൂലകോശങ്ങൾ വേർതിരിച്ചശേഷം രക്തം തിരികെ ദാതാവിന്റെ ശരീരത്തിലേക്ക് നൽകും. മൂലകോശം ദാനംചെയ്യുന്നതിനായി ദാതാവിന് ജീവിതത്തിലെ മൂന്ന് മണിക്കൂർമാത്രമാണ് ആവശ്യമായി വരുന്നത്. രക്ഷിക്കുന്നത് ഒരു ജീവനും.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com