Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അതിരപ്പിള്ളിയെച്ചൊല്ലി പ്രതിപക്ഷത്തും ഭിന്നാഭിപ്രായം

തിരുവനന്തപുരം/കോഴിക്കോട്: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ കാര്യത്തിൽ അഭിപ്രായസമന്വയത്തിലൂടെ മുന്നോട്ടു പോവണമെന്ന മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. യു.ഡി.എഫും കോൺഗ്രസും വേണ്ടെന്നുപറഞ്ഞ പദ്ധതിക്ക് അനുകൂലമായി ഉമ്മൻ ചാണ്ടി രംഗത്തുവന്നത് പ്രതിപക്ഷത്തെയും വെട്ടിലാക്കി. പദ്ധതി വേണമെന്ന് പറഞ്ഞില്ലെങ്കിലും വേണ്ടെന്ന കടുംപിടുത്തം തനിക്കില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ കോഴിക്കോട്ടെ പ്രതികരണം. മുഖ്യമന്ത്രിയായിരുന്നപ്പോൾ പദ്ധതിക്കനുകൂലമായി ഉമ്മൻചാണ്ടി കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ഭരണത്തിലിരുന്നപ്പോൾ ഒന്നും പ്രതിപക്ഷത്തായപ്പോൾ മറ്റൊരു നിലപാടും എടുക്കാനാകില്ലെന്ന സൂചനയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. പദ്ധതി വേണ്ടെന്നാണ് കെ.പി.സി.സി.യുടെ അഭിപ്രായമെന്ന് പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ മുറിപ്പെടുത്താതെ അദ്ദേഹത്തിന്റെയും തന്റെയും നിലപാട് ഒന്നാണെന്നുപറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിവാദം ഒഴിവാക്കാൻ ശ്രമിച്ചു. ഉമ്മൻ ചാണ്ടിയുടെ നിലപാടിനോട് യോജിക്കുന്ന അഭിപ്രായമാണ് കെ.മുരളീധരന്. വി.എം. സുധീരൻ കെ.പി.സി.സി. പ്രസിഡന്റും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവുമായിരുന്ന ഘട്ടത്തിലാണ് കോൺഗ്രസ് പദ്ധതിക്കെതിരെ കർക്കശ നിലപാടെടുത്തത്. രമേശ് അതിരപ്പിള്ളി സന്ദർശിച്ച് വിദഗ്ധോപദേശം തേടി. പദ്ധതി വന്നാലുണ്ടാകുന്ന ദോഷം ചൂണ്ടിക്കാട്ടി ഒരു റിപ്പോർട്ട് പാർട്ടിയിലും മുന്നണിയിലും സമർപ്പിച്ചു. ഈ റിപ്പോർട്ട് അംഗീകരിച്ചാണ് കോൺഗ്രസും യു.ഡി.എഫും പദ്ധതി വേണ്ടെന്ന നിലപാടെടുത്തത്. പദ്ധതിക്കനുകൂലമായിരുന്നെങ്കിൽ ഉമ്മൻചാണ്ടി ഇക്കാര്യം പാർട്ടിയിലും മുന്നണിയിലും എന്തുകൊണ്ട് പറഞ്ഞില്ലെന്ന ചോദ്യം ഐ ഗ്രൂപ്പ് ഉയർത്തുന്നുണ്ട്. ഉമ്മൻചാണ്ടിക്ക് മറിച്ചൊരു നിലപാടായിരുന്നെങ്കിൽ പദ്ധതിവേണ്ടെന്ന പരസ്യനിലപാട് രമേശ് പ്രഖ്യാപിക്കില്ലായിരുന്നുവെന്നും അവർ പറയുന്നു. ഭരണപക്ഷത്ത് അതിരപ്പിള്ളിയെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെയാണ് പ്രതിപക്ഷത്തെ ഭിന്നിപ്പും പുറത്തുവരുന്നത്. പദ്ധതിയെ എൽ.ഡി.എഫിൽ എതിർക്കുന്നത് സി.പി.ഐ.യും വി.എസ്. അച്യുതാനന്ദനുമാണ്. അവർ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സമന്വയം വേണം പദ്ധതിയെ അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കും പറയാനുള്ളത് കേട്ട് പൊതുചർച്ചകളുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച തീരുമാനത്തിലെത്തണം. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ടും ചർച്ച സംബന്ധിച്ചും അഭിപ്രായവ്യത്യാസം നേരത്തേയുണ്ട്. പ്രകൃതിസംരക്ഷണം അനിവാര്യമാണെങ്കിലും വികസനത്തിന് അനുയോജ്യമായ നയം സ്വീകരിക്കണം -ഉമ്മൻചാണ്ടി

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com