Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കെ.എസ്.ആര്‍.ടി.സി.യുടെ ടിക്കറ്റ് കരാര്‍; 35 കോടി അധികമെന്ന പരാതിയുമായി കെല്‍ട്രോണ്‍

ആലപ്പുഴ: കെ.എസ്.ആർ.ടി.സി.യുടെ പുതിയ ജി.പി.എസ്. അധിഷ്ഠിത ടിക്കറ്റ് മെഷീൻ കരാർ കൂടുതൽ തുകയ്ക്ക് നൽകിയത് വിവാദമാവുന്നു. കുറഞ്ഞതുക സമർപ്പിച്ച തങ്ങളെ മറികടന്ന് കരാർ നൽകിയത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെൽട്രോൺ പരാതിയുമായി രംഗത്തെത്തി. പരാതിലഭിച്ചെന്ന് ഗതാഗതമന്ത്രി സ്ഥിരീകരിച്ചു. കോഴിക്കോട്ടെ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് കെ.എസ്.ആർ.ടി.സി. കരാർ നൽകുന്നത്. പുതിയ ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റവും കംപ്യൂട്ടർവത്കരണവും നടപ്പാക്കാനാണ് കരാർ. സൊസൈറ്റിക്ക് കരാർനൽകിയതിലൂടെ കെ.എസ്.ആർ.ടി.സി.ക്ക് 35 കോടിയുടെ അധികബാധ്യതയുണ്ടാകും. ബിൽഡ് ഓൺ ഓപ്പറേഷൻ പ്രകാരം അഞ്ചുകൊല്ലത്തേക്കാണ് കരാർ. ടിക്കറ്റ് അടിസ്ഥാനത്തിലായിരുന്നു കരാർതുക നിജപ്പെടുത്തൽ. ഊരാളുങ്കൽ സൊസൈറ്റി ടിക്കറ്റ് ഒന്നിന് 25 പൈസ നിരക്കിലാണ് ക്വോട്ട് ചെയ്തത്. കെൽട്രോണിന്റേത് 20 പൈസയോടടുത്തും. കെൽട്രോണിനെ അപേക്ഷിച്ച് ഒരു വർഷത്തേക്ക് ഏഴുകോടി രൂപ കൂടുതലാണ് ഊരാളുങ്കൽ സൊസൈറ്റി സമർപ്പിച്ച ടെൻഡർ. അഞ്ചുവർഷത്തേക്ക് കെൽട്രോണിനെക്കാൾ 35 കോടി കൂടുതൽ ചോദിച്ച സൊസൈറ്റിക്ക് കരാർ നൽകുന്നത് ഒഴിവാക്കണമെന്നാണ് കെൽട്രോണിന്റെ ആവശ്യം. തത്സമയപരീക്ഷണത്തിൽ കാണിച്ച മെഷീൻ അല്ല കെൽട്രോൺ ടെൻഡറിൽ വിശദീകരിച്ചിരിക്കുന്നതെന്നാണ് കെ.എസ്.ആർ.ടി.സി.യിലെ ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. നിയമപ്രകാരം ഒരാൾ മാത്രമേ ടെൻഡറിൽ അവശേഷിക്കുന്നുള്ളുവെങ്കിൽ വീണ്ടും പുതിയ ടെൻഡറുമായി പോകാൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം ബസുകളിൽ പ്രവർത്തിപ്പിക്കുന്നത് തത്സമയം പരീക്ഷിച്ചപ്പോൾ ടെൻഡർ നൽകിയിരുന്ന മൂന്ന് സ്ഥാപനങ്ങളും ആദ്യം പരാജയപ്പെട്ടു. രണ്ടാമത് അവസരം നൽകിയപ്പോൾ സി-ഡിറ്റ് വീണ്ടും പരാജയപ്പെടുകയും കെൽട്രോണും ഊരാളുങ്കലും വിജയിച്ചെന്നും അധികൃതർ പറയുന്നു. കുറഞ്ഞ തുകയ്ക്ക് കരാർ ചോദിച്ചിട്ടും കെൽട്രോണിന് നൽകിയില്ല. തത്സമയപരീക്ഷണത്തിൽ കാണിച്ച മെഷീൻ തന്നെയാണ് ടെൻഡറിലും പറഞ്ഞിട്ടുള്ളത്. സർക്കാർ സ്ഥാപനമായതിനാൽ കുറഞ്ഞതുകയാണ് പറഞ്ഞത്. ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. -കെൽട്രോൺ എം.ഡി. ടി.ആർ. ഹേമലത കരാർ സംബന്ധിച്ച പരാതി കിട്ടി. അന്തിമതീരുമാനമെടുത്തിട്ടില്ല. എല്ലാ ഫയലുകളും ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വിശദമായി പഠിേച്ച അന്തിമതീരുമാനമെടുക്കൂ. -ഗതാഗതമന്ത്രി തോമസ് ചാണ്ടി കെൽട്രോൺ സാങ്കേതികപരിശോധനയിൽ പരാജയപ്പെട്ടു. കെ.എസ്.ആർ.ടി.സി.യുടെ ഓൺൈലൻ ടിക്കറ്റ് സംവിധാനം കെൽട്രോണിനെയാണ് ഏൽപ്പിച്ചിരുന്നത്. ടിക്കറ്റൊന്നിന് 15 രൂപ നിരക്കിൽ ഈടാക്കുന്ന കെൽട്രോൺ ഈ കരാർ ഊരാളുങ്കൽ സൊൈസറ്റിക്ക് മറിച്ചുകൊടുത്തത് അഞ്ചുരൂപ നിരക്കിലാണ്. -കെ.എസ്.ആർ.ടി.സി. എം.ഡി. എം.ജി. രാജമാണിക്യം ഊരാളുങ്കൽ സൊൈസറ്റി ഏറ്റെടുക്കുന്ന കരാറുകളിൽ കള്ളത്തരം കാണിക്കാറില്ല. കരാർ കിട്ടുന്നുവെങ്കിൽ അത് സൊൈസറ്റിയുടെ മികവും അധികം ലാഭേച്ഛയില്ലാത്ത പ്രവർത്തനവും കൊണ്ടാണ്. െസാൈസറ്റിയുടെ സുതാര്യമായ പ്രവർത്തനം എല്ലാവർക്കും അറിവുള്ളതാണ്. -സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ഇന്റലിജന്റ്സ് ട്രാൻസ്പോർട്ട് സിസ്റ്റം കെ.എസ്.ആർ.ടി.സി.യുടെ 95 ഡിപ്പോകളെയും തിരുവന്തപുരത്തെ ചീഫ് ഓഫീസുമായി ബന്ധിപ്പിക്കുന്ന സംവിധാനം. കൂടാതെ ജി.പി.എസ്. സഹായത്തോടെയുള്ള ഓട്ടോമേറ്റഡ് ടിക്കറ്റിങ് മെഷീൻ വഴി എത്ര ടിക്കറ്റ് കൊടുത്തു, കണ്ടക്ടർ എന്തുചെയ്യുന്നു, ബസിന്റെ പോക്ക് എങ്ങനെ എന്നൊക്കെ കൃത്യമായി മനസ്സിലാക്കാം. ചീഫ് ഓഫീസിന് ജി.പി.എസിലൂടെ എല്ലാം നിയന്ത്രിക്കാനാവും.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com