Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നഴ്‌സുമാര്‍ തിങ്കളാഴ്ചമുതല്‍ സമ്പൂര്‍ണ സമരത്തിലേക്ക്‌

തിരുവനന്തപുരം: ഹൈക്കോടതി വിലക്കിയെങ്കിലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് നഴ്സുമാർ. തിങ്കളാഴ്ചമുതൽ സ്വകാര്യ ആസ്​പത്രികളിൽ സമ്പൂർണ പണിമുടക്ക് ആരംഭിക്കുമെന്ന് യുണൈറ്റ!ഡ് നഴ്സസ് അസോസിയേഷൻ പറഞ്ഞു. അന്നുമുതൽതന്നെ സെക്രട്ടേറിയറ്റിനുമുന്നിൽ നിരാഹാരവും ആരംഭിക്കും. സംസ്ഥാനത്തെ 326 സ്വകാര്യ ആസ്​പത്രികളിൽ സംഘടന സമരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. നഴ്സുമാർ സമരവുമായി മുന്നോട്ടുപോയാൽ തിങ്കളാഴ്ചമുതൽ ആസ്​പത്രികളുടെ പ്രവർത്തനം ഭാഗികമായി നിർത്തിവെയ്ക്കുമെന്ന് മാനേജ്മെന്റുകളും പ്രഖ്യാപിച്ചു. വേതനവർധന ആവശ്യപ്പെട്ടാണ് നഴ്സുമാർ ഓൾ ഇന്ത്യ നഴ്സസ് അസോസിയേഷൻ, യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ സമരരംഗത്തുള്ളത്. അടിസ്ഥാന ശമ്പളം 20,000 രൂപ നൽകാൻ തയ്യാറായി മാനേജ്മന്റുകൾ എത്തിയാൽ ആ ആസ്​പത്രികളെ സമരത്തിൽനിന്ന് ഒഴിവാക്കാനും യു.എൻ.എ. തീരുമാനിച്ചു. സുപ്രീംകോടതിയുടെ നിർദേശപ്രകാരമുള്ള ശമ്പളവർധനയാണ് വേണ്ടതെന്നും ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച നിയമവശങ്ങൾ പരിശോധിച്ചശേഷം മുന്നോട്ടുപോകുമെന്നും യു.എൻ.എ. ഭാരവാഹികൾ അറിയിച്ചു. ആസ്​പത്രികളുടെ പ്രവർത്തനം തടസ്സപ്പെടുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം ആവശ്യപ്പെട്ടു. നഴ്സുമാർ ജോലിക്ക് കയറണം -കെ.കെ. ശൈലജ പണിമുടക്ക് ഉപേക്ഷിച്ച് നഴ്സുമാർ ജോലിക്കുകയറണം. എസ്മ പ്രയോഗിക്കണമെന്ന ഹൈക്കോടതി നിർദേശത്തിൽ ആലോചിച്ച് നടപടിയെടുക്കും. സർക്കാരിന് ചെയ്യാനാവുന്ന ആദ്യഘട്ടം ചെയ്തുകഴിഞ്ഞു. സ്വകാര്യ മാനേജ്മെന്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് പരിമിതികളുണ്ട്. ശമ്പളപരിഷ്കരണം നടപ്പാക്കണം -വി.എസ്. അച്യുതാനന്ദൻ ശമ്പളപരിഷ്കരണം അടിയന്തരമായി നടപ്പാക്കാൻ സർക്കാർ ഇടപെടണം. സുപ്രീംകോടതി വിധിയനുസരിച്ച് ശമ്പളപരിഷ്കരണം യഥാസമയം നടപ്പാക്കിയിരുന്നെങ്കിൽ നഴ്സുമാർക്ക് സമരം ചെയ്യേണ്ടിവരില്ലായിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാൻ ബന്ധപ്പെട്ട എല്ലാവർക്കും ബാധ്യതയുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥകൾ അംഗീകരിച്ച് നഴ്സുമാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കാൻ ആസ്​പത്രി മാനേജ്മെന്റുകൾ തയ്യാറാവണം മുഖ്യമന്ത്രി ഇടപെടണം -രമേശ് ചെന്നിത്തല സമരം അവസാനിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. കേരളത്തിലെ ജനകീയസമരങ്ങളിൽ സാധാരണ എസ്മ പ്രയോഗിക്കാറില്ല. എസ്മ പ്രയോഗിക്കുന്നത് കടുത്ത നടപടിയാണ്. അത് ഒഴിവാക്കണം. പ്രശ്നം പരിഹരിക്കുന്നതിന് നഴ്സുമാരുടെ പ്രതിനിധികളുമായും മാനേജ്മെന്റ് പ്രതിനിധികളുമായും മുഖ്യമന്ത്രി നേരിട്ട് ചർച്ചനടത്തണം.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com