Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ആരാണ് അപ്പുണ്ണി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ നിർണായകവിവരങ്ങൾ അറിയാമെന്ന് പോലീസ് കരുതുന്ന അപ്പുണ്ണി ദിലീപിന്റെ ഡ്രൈവറായി എത്തുന്നത് ആറുവർഷംമുമ്പ്. ഉദ്യോഗമണ്ഡൽ സ്വദേശിയായ അപ്പുണ്ണിയുടെ യഥാർഥപേര് എ.എസ്. സുനിൽരാജ് എന്നാണ്. അപ്പുണ്ണിയുടെ സഹോദരനായ ഷൈജുവാണ് സിനിമാമേഖലയുമായി ആദ്യം ബന്ധപ്പെടുന്നത്. ലൊക്കേഷനുകളിൽ ഡ്രൈവറായിരുന്ന ഷൈജു വിവാഹത്തിനുശേഷം അപ്പുണ്ണിയെയും സിനിമയിലെത്തിച്ചു. മലയാളത്തിൽ അക്കാലത്ത് തിളങ്ങിനിന്ന നായികയുടെ ഡ്രൈവറായിട്ടായിരുന്നു തുടക്കം. ഈ നായികയും ദിലീപും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നാദിർഷയാണ് അപ്പുണ്ണിയെ ദിലീപിന് പരിചയപ്പെടുത്തിയതെന്ന് സിനിമാരംഗത്തുള്ളവർ പറയുന്നു. പേഴ്സണൽ ഡ്രൈവറിൽനിന്ന് ദിലീപിന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരനായി അപ്പുണ്ണി മാറിയത് വളരെ പെട്ടെന്നാണ്. സിനിമയിലെ പ്രമുഖസംവിധായകർപോലും ദിലീപിനെ കിട്ടാനായി അപ്പുണ്ണിയുടെ ഫോണിലാണ് വിളിച്ചിരുന്നത്. ഡ്രൈവർ എന്നനിലയിൽനിന്ന് ദിലീപിന്റെ മാനേജരിലേക്ക് അപ്പുണ്ണി വളർന്നു. ഇതുവരെ അപ്പുണ്ണി കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ല. സെറ്റുകളിൽ ഡ്രൈവറായി ജോലിനോക്കുന്നില്ലെങ്കിലും ഫെഫ്ക ഡ്രൈവേഴ്സ് യൂണിയനിൽ അംഗമാണ് അപ്പുണ്ണി.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com