Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നടന്‍ ശ്രീനാഥിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നത് എട്ട് ചതവും ആറ് മുറിവും

കൊച്ചി: ഏഴുവർഷംമുമ്പ് ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ട നടൻ ശ്രീനാഥിന്റെ ശരീരത്തിൽ എട്ട് ചതവും ആറ് മുറിവും ഉണ്ടായിരുന്നെന്ന് അനുജൻ സത്യനാഥ്. ഇത് കൊലപാതകമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. ചതവുകൾക്കെല്ലാം നീലനിറമോ നീലകലർന്ന കറുപ്പോ ആണ്. ഞരമ്പ് മുറിച്ച് ജീവനൊടുക്കിയ ഒരാളുടെ ശരീരത്തിൽ ഇത്തരം പരിക്കുകൾ എങ്ങനെ വന്നുവെന്ന സംശയമാണ് ഉയരുന്നത്. പുനരന്വേഷണം ആവശ്യപ്പെട്ട് അടുത്ത ദിവസം ശ്രീനാഥിന്റെ ഭാര്യ ലത മുഖ്യമന്ത്രിക്ക് പരാതി നൽകും. പത്മകുമാറിന്റെ ശിക്കാർ എന്ന സിനിമയിൽ അഭിനയിക്കാനെത്തിയ ശ്രീനാഥിനെ കോതമംഗലം മരിയ ഹോട്ടലിൽ 2010 ഏപ്രിൽ 23-ന് ഞരമ്പുമുറിച്ച് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെനാളത്തെ ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുകയായിരുന്നു അദ്ദേഹം. ഈ കേസിന്റെ ഫയൽ കോതമംഗലം പോലീസ് സ്റ്റേഷനിൽനിന്ന് അപ്രത്യക്ഷമായത് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ഒരുമാസംമുമ്പ് ശ്രീനാഥിന്റെ ഭാര്യ വിവരാവകാശപ്രകാരം രേഖകൾ തേടിയപ്പോഴാണ് ഇത് നഷ്ടപ്പെട്ട വിവരം സ്റ്റേഷനിൽനിന്ന് അറിയിച്ചത്. ഉറച്ച മനസ്സിന്റെ ഉടമയായിരുന്നു ജ്യേഷ്ഠനെന്ന് സത്യനാഥ് ഇഞ്ചോര പറഞ്ഞു. തുടയിൽ താഴെയും പുറത്തും നെഞ്ചിന്റെ ഇടതുവശത്തും ചതഞ്ഞ നീലനിറമുണ്ടായിരുന്നു. കൈയിൽ ഞരമ്പുമുറിച്ചതിന് മുകളിലും താഴെയുമായി നാലുമുറിവുകൾകൂടിയുണ്ടായിരുന്നു. ശ്രീനാഥിന്റെ രണ്ട് മൊബൈൽ ഫോണും ബാഗും കാണാതായിരുന്നു. സംഭവംനടന്ന് മൂന്നാംദിവസം നടൻ തിലകൻ വിളിച്ച് ഇതൊരു കൊലപാതകമാണെന്നും വിട്ടുകളയരുതെന്നും പറഞ്ഞു. കുറേനാളുകൾ കേസിനുപിന്നാലെ നടന്നെങ്കിലും ആത്മഹത്യയാണെന്ന നിഗമനത്തിൽ പോലീസ് കേസ് അവസാനിപ്പിച്ചു -സത്യനാഥ് പറഞ്ഞു. മൃതദേഹത്തിനൊപ്പമോ ശവസംസ്കാരത്തിനോ സിനിമയിൽനിന്നോ ശിക്കാറിന്റെ സെറ്റിൽനിന്നോ ആരും വന്നില്ല. അതുതന്നെ ദുരൂഹമാണ്. അമ്മയിൽ അംഗമല്ലെങ്കിൽ ശവസംസ്കാരത്തിനുപോലും പോകരുതെന്നാണോ? അംഗമല്ലാത്തയാളെ എന്തിനാണ് അഭിനയിക്കാൻ വിളിച്ചത്? അവിടെയെത്തിയപ്പോഴാണോ റോളില്ലെന്ന് പറയുന്നത്? സംസ്ഥാന ബഹുമതികളോടെയായിരുന്നു ശവസംസ്കാരം. എന്നിട്ടും സിനിമാമേഖലയിൽനിന്ന് ആരും വരാതിരുന്നതിന് എന്താണ് കാരണം? -സത്യനാഥ് ചോദിക്കുന്നു. കേസ് ഡയറി കാണുന്നില്ലെന്ന് പറയുന്നത് ദുരൂഹതയേറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com