Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പശു കള്ളക്കടത്ത് നടന്നാൽ പോലീസുകാരെ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി

റാഞ്ചി: ജാർഖണ്ഡിലെ ഏതെങ്കിലും പോലീസ് സ്റ്റേഷൻ പരിധിയിൽ പശു കടത്ത് നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ആ സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസറെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി രഘുബർ ദാസിന്റെ മുന്നറിയിപ്പ്. പോലീസ് ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കൂടാതെ ജോലിയിൽ അശ്രദ്ധ കാണിക്കുന്നവരെയും പരാതിയുമായി വരുന്നവരോട് മോശമായി പെരുമാറുന്നവരെയും സർവീസിൽനിന്നു പുറത്താക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമ ലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പോലീസുകാർക്ക് നിർദേശം നല്കി. ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങൾ എന്ത് വില കൊടുത്തും തടയണമെന്നും അദ്ദേഹം പോലീസുകാരോട് ആവശ്യപ്പെട്ടു. ഡിഐജിമാർ ആഴ്ചയിൽ ഒരിക്കൽ ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലും പരിശോധന നടത്തണം. എസ്പിമാർ ദിവസവും രണ്ട് സ്റ്റേഷൻ സന്ദർശിക്കണമെന്നും അദ്ദേഹം നിർദേശം നല്കി. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്റ്റേഷനിലെ ഇൻ ചാർജുമാരെ സർക്കാർ ആദരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com