Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ദൃശ്യങ്ങൾ സുനി ദിലീപിന് കൈമാറിയെന്ന് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പൾസർ സുനി നടൻ ദിലീപിന് കൈമാറിയതായി പോലീസ്. ആക്രമണത്തിന് ദിലീപ് വാഗ്ദാനംചെയ്ത പണം സുനിക്ക് നൽകിയില്ലെന്നും ജാമ്യഹർജിയെ എതിർത്തുകൊണ്ടുള്ള റിപ്പോർട്ടിൽ പോലീസ് പറയുന്നു. ദിലീപിനെ വീണ്ടും ചോദ്യംചെയ്യണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ച് ശനിയാഴ്ച വൈകീട്ട് അഞ്ചുമണിവരെ കസ്റ്റഡിയിൽ വിട്ടു. ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും. ചോദ്യംചെയ്യലിൽ ദിലീപ് നിസ്സഹകരണം തുടരുമ്പോൾ സാഹചര്യത്തെളിവുകൾ കൂട്ടിയിണക്കാനുള്ള പ്രധാന തെളിവായി ഇത് മാറ്റാമെന്നാണ് പോലീസ് കരുതുന്നത്. ജാമ്യത്തിലിറങ്ങിയാൽ നടിയെ അപമാനിക്കാൻ ശ്രമിച്ചേക്കുമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. രണ്ടുദിവസം കസ്റ്റഡിയിൽ കിട്ടിയിട്ടും ദിലീപിൽനിന്ന് പോലീസിന് കാര്യമായ വിവരങ്ങൾ ശേഖരിക്കാനായിട്ടില്ലെന്നാണ് സൂചന. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് കോടതിയിൽ പറഞ്ഞിരിക്കുന്നത്. നീട്ടിക്കിട്ടിയ രണ്ടുദിവസംകൊണ്ട് പരമാവധി തെളിവുകൾ കൂട്ടിയിണക്കാനായില്ലെങ്കിൽ ഇനിയൊരു കസ്റ്റഡിസാധ്യതയില്ലെന്ന തിരിച്ചറിവിലാണ് പോലീസ് നീങ്ങുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com