Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മധ്യപ്രദേശിലെ തോൽവിക്ക് കാരണം വാസ്തു ദോഷമെന്ന് കോൺഗ്രസ്

ഭോപ്പാൽ: കഴിഞ്ഞ 14 വർഷത്തിനിടയ്ക്കുള്ള മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് സമ്പൂർണ്ണ പരാജയമായിരുന്നു. ജന പിന്തുണ നഷ്ടപ്പെട്ടതല്ല പകരം വാസ്തുദോഷമാണ് ഈ പരാജയങ്ങൾക്ക്കാരണം എന്നാണ് മധ്യപ്രദേശ്കോൺഗ്രസ്സ് നേതാക്കൾ നിരത്തുന്ന ന്യായം. ആസ്ഥാന മന്ദിരമായ ഇന്ദിരാഭവന്റെ മൂന്നാം നിലയിലെ വിശ്രമമുറികൾ വാസ്തു അനുസരിച്ചല്ല പണികഴിപ്പിച്ചിരിക്കുന്നതെന്നാണ് 2003ൽ കെട്ടിടം പരിശോധിച്ച വാസ്തുവിദഗ്ധർ നേതാക്കളോട് പറഞ്ഞിരുന്നത്. ജനങ്ങളോട് വോട്ടഭ്യർഥിക്കാൻ പറഞ്ഞിരുന്നെങ്കിലും ഈശ്വരന്റെ ഇടപെടലും ഞങ്ങൾ ആഗ്രഹച്ചിരുന്നുവെന്ന് മധ്യപ്രദേശ് കോൺഗ്രസ്സ് വക്താവ് കെ കെ മിശ്ര പറയുന്നു. വാസ്തുവിശ്വാസം തെറ്റാണെന്ന് പറയില്ലെന്നും കെട്ടിടത്തിന് വാസ്തു ദോഷമുണ്ടെന്നുമാണ് മിശ്രയുടെ പക്ഷം. ഇതെല്ലാം വേദ ശാസ്ത്രമാണ്. കെട്ടിടം പുതുക്കിപണിതത് കൊണ്ട് കോൺഗ്രസ്സിന് രക്ഷയുണ്ടെന്ന് തോന്നുന്നില്ല. ആദ്യം കോൺഗ്രസ്സ് അവരുടെ വിശ്വാസ്യത വീണ്ടെടുക്കട്ടെ, ബിജെപി വക്താവ് ഹിതേഷ് ബാജ്പായ് പറയുന്നു. 231 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിലെ 165 എംഎൽഎമാരും ബിജെപിക്കാരാണ്. അതു കൊണ്ട് തന്നെ വിശ്രമമുറികളും കുളിമുറികളും ജലസംഭരണിയും മാറ്റി സ്ഥാപിച്ച്, 2018 ൽതിരഞ്ഞെടുപ്പിനൊരുങ്ങാനാണ് കോൺഗ്രസ്സ് ലക്ഷ്യമിടുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com